ഗീതാ കൃഷ്ണൻകുട്ടിഎം.ടി.യുടേതുൾപ്പടെ നിരവധി മലയാള സാഹിത്യകൃതികൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ പ്രമുഖ വിവർത്തകയാണ് ഗീതാ കൃഷ്ണൻകുട്ടി. ജീവിതരേഖചെന്നൈയിൽ താമസിക്കുന്ന ഗീത കൃഷ്ണൻകുട്ടി ജനിച്ചതും വളർന്നതും ആലുവയ്ക്കടുത്തുള്ള ചെങ്ങമ്മനാടാണ്. വിവാഹത്തോടെയാണ് തമിഴ്‌നാട്ടിലെത്തുന്നത്. നാൽപ്പത്തഞ്ച് വയസ്സ് പിന്നിട്ട ശേഷം മൈസൂർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദവും ഡോക്ടറേറ്റും നേടി. തുടർന്ന് ഫ്രഞ്ചുഭാഷയിൽ പ്രാവീണ്യവും. പിന്നീട് ചെന്നൈയിൽ ഒമ്പതു വർഷം ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകൾ പഠിപ്പിക്കുകയും ചെയതു. മൂന്നു പതിറ്റാണ്ടായി വിവർത്തന രംഗത്ത് സജീവമാണ്. 'ബെൽ' എന്ന ചെറുകഥയാണ് ആദ്യം പ്രസിദ്ധീകരിക്കുന്നത്. സാഹിത്യകൃതികൾക്ക് പുറത്ത്, ആയുർവേദാചാര്യൻ പി.എസ്. വാര്യരുടെ ജീവിതകഥയായ ' എ ലൈഫ് ഓഫ് ഹീലിങ്ങും ഇംഗ്‌ളീഷിലേക്ക് മൊഴിമാറ്റി. നാഷണൽ ഫിലിം ആർക്കെവിസിനുവേണ്ടി 'നീലക്കുയിൽ', 'അമ്മ അറിയാൻ', 'കുമ്മാട്ടി', 'എസ്തപ്പാൻ 'എന്നി സിനിമകൾക്ക് ഇംഗ്ലീഷ് സബ് ടൈറ്റിലുകൾ നൽകി. ഇപ്പോൾ പുതിയ സിനിമകൾക്ക് സബ് ടൈറ്റിലുകൾ നൽകുന്നു. 'അഗ്നിസാക്ഷി', കരുണം', 'തീർത്ഥാടനം', 'പഴശ്ശിരാജ', 'നീലത്താമര' തുടങ്ങിയ സിനിമകൾക്ക് സബ്‌ടൈറ്റിലുകൾ നൽകിയിട്ടുണ്ട്. ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ കൃതികൾ
പുരസ്കാരങ്ങൾ
അവലംബം |
Portal di Ensiklopedia Dunia