ഗീതാ ദത്ത്
ഗീതാ ഘോഷ് റോയ് ചൗധരി (ബംഗാളി: গীতা দত্ত, നവംബർ 23, 1930 – ജൂലൈ 20, 1972[1]) എന്ന ഗീതാ ദത്ത് അൻപതുകളിലേയും അറുപതുകളിലേയും പ്രശസ്തയായ ഹിന്ദി, ബംഗാളി പിന്നണി ഗായികയായിരുന്നു. 1972 ജൂലൈ 20-ൻ കരൾ വീക്കം മൂലം നാല്പ്പത്തൊന്നാമത്തെ വയസ്സിൽ അന്തരിച്ചു. അവിഭക്ത ഇന്ത്യയിലെ ബംഗാളിൽ (ഇപ്പോൾ ബംഗ്ലാദേശിൽ) ഫരീദ്പൂരിൽ സമ്പന്ന ജന്മി കുടുംബത്തിൽ 1930 നവംബർ 23നു ജനിച്ചു. ഗീതയ്ക്കു പന്ത്രണ്ടു വയസ്സുള്ളപ്പോൾ (1942-ൽ) അവരുടെ കുടുംബം മുംബൈയിലെ ദാദറിലെ ഒരു അപ്പാർട്ട്മെന്റിലേക്കു താമസം മാറ്റി. യാദൃച്ഛികമായി ഗീതയുടെ പാട്ടു കേൾക്കാനിടയായ സംഗീത സംവിധായകൻ ഹനുമൻ പ്രസാദ് അവർക്ക് സംഗീത ശിക്ഷണം നൽകി. 1946-ൽ ഭക്ത പ്രഹ്ലാദ എന്ന ചിത്രത്തിനു വേണ്ടി ഒരു കോറസ് പാടിക്കൊണ്ട് ഗീത സിനിമാ പിന്നണി ഗാന രംഗത്ത് കാൽ വെച്ചു. ഇതിൽ രണ്ടു വരി മാത്രമേ പാടിയുള്ളൂ എങ്കിലും അതു ശ്രദ്ധിക്കപ്പെട്ടു. അടുത്ത വർഷം ദോ ഭായ് എന്ന ചിത്രത്തിനു വേണ്ടി പാടിയ ഗാനങ്ങൾ ഗീതയെ ഹിന്ദി സിനിമാ സംഗീത ലോകത്തിന്റെ മുൻനിരയിൽ എത്തിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia