ഗുനുങ്ങ് മുലു ദേശീയോദ്യാനം4°07′55″N 114°55′08″E / 4.132°N 114.919°E
മലേഷ്യയിലെ സരവക് സംസ്ഥാനത്ത് മിറി ഡീവിഷനിൽ സ്ഥിചെയ്യുന്ന യുനേസ്ക്കോ ലോക പൈതൃകകേന്ദ്രങ്ങളിൽ ഒന്നാണ് ഗുനുങ്ങ് മുലു ദേശീയോദ്യാനം.പാറകളാൽ ചുറ്റപ്പെട്ട് കിടക്കുന്ന മധ്യോഷ്ണ മഴ കാടുകളാണ് ഈ മലനിരകൾ.പാറകൾ ധാരാളം ഉള്ളതിനാൽ ധാരാളം സാഹസിക യാത്രികർ ഇവിടേക്ക് വരുന്നുണ്ട്.1977-1978 കാലഘട്ടത്തിൽ റോയൽ ജ്യോഗ്രഫിക്കൽ സൊസൈറ്റിയിലെ 100 ശാസ്ത്രജ്ഞർ 15 മാസത്തോളം ഇവിടെ പര്യവേഷണം നടത്തി. ഇതിനു ശേഷം ഈ ദേശീയോദ്യാനം മുലു പർവതം എന്നറിയപ്പെടാൻ തുടങ്ങി.സർവകിലെ(Sarawak) ഏറ്റവും വലിയ രണ്ടാമത്തെ പർവതമാണ് മുലു പർവതം. ഭൂപ്രദേശംലോകത്തിലെ ഏറ്റവും വലിയ പ്രകൃത്യാലുള്ള അറ കാണപ്പെടുന്ന ഗുവ നാസിബ് ബാഗുസ് ഗുനുങ്ങ് മുലു ദേശീയോദ്യാനത്തിലാണ്.സരവക് ചേമ്പർ എന്നാണ് അത് അറിയപ്പെടുന്നത്.ഇതിന് 700മീ(2,300അടി)നീളവും,396 മീ(1,299അടി)വീതിയും കുറഞ്ഞത് 70മീ(230അടി) ഉയരവും ഉണ്ട്.ഇതിനടുത്താണ് ലോകത്തിലെ ഏറ്റവും വലിയ ഒറ്റ പാതയായ ഗുഹകളിൽ ഒന്നാ ഡീർ ഗുഹ.മറ്റ് പ്രധാന ഗുഹകൾ ബെനരത് കവെർൻ(Benarat Cavern),കാറ്റുകളുടെ ഗുഹ(cave of the Winds),ക്ലിയർ വാട്ടർ ഗുഹ(Clearwater Cave).ഇതാണ് ലോകത്തിലെ ഏറ്റവും നീളമുള്ള എട്ടമത്തെ ഗുഹയും വ്യാപ്തത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഗുഹയുമാണ്(30,347,540ം^3(1.071713*10^9)). ജന്തുക്കൾ![]() ![]() എട്ട് സ്പീഷ്യസിലുള്ള വേഴാമ്പലുകൾ മുലുയിൽ കണ്ടെത്തിയിട്ടുണ്ട്.അവയിലൊന്നായ രൈനൊസെരസ് ഹോൺബിൽ(rhinoceros hornbill(Buceros rhinoceros)) സരവക് സംസ്ഥാനത്തിന്റെ ദേശിയ അടയാളങ്ങളിൽ ഒന്നാണ്. ഇരുപത്തി ഏഴ് സ്പീഷ്യസ് വവ്വാലുകൾ മുലുയിൽ കണ്ടെത്തിയിട്ടുണ്ട്. വളരെ കുറച്ച് ഉഭയജീവികളെ മാത്രമെ ഗുനുങ്ങ് മുലു ദേശീയോദ്യാനത്തിൽ കണ്ടെത്തിയിട്ടുള്ളൂ.പറ്റികിടക്കുന്ന തവളയായ calluella flave[1] ,പൊന്ത തവളയായ Ansonia torrentis എന്നിവ അതിൽ ഉൽപ്പെടുന്നു[2]. സസ്യങ്ങൾധാരാളം സ്പീഷ്യസിലുള്ള ചെടികൾ കാണപ്പെടുന്ന സ്ഥലമാണ് ഗുനുങ്മുലു ദേശീയോദ്യാനം .പുഷ്പ്പിക്കുന്ന ചെടികൾ,മരങ്ങൾ,ഫംഗസ്സുകളെന്നിവ അവിടെ കാണപ്പെടുന്നു. വഴിമുലു ദേശീയോദ്യനം ഒറ്റപ്പെട്ട് കിടക്കുന്ന ഒരു സ്ഥലമാണ് അതിനാൽ അവിടെ എത്താൻ സാധിക്കുന്ന ഏക മാർഗ്ഗം വായു വഴിയാണ്.മുലു എയർപ്പോർട്ടിലേക്ക് മിറി (ദിവസവും),കുചിങ്ങ്(ചൊവ്വ,വ്യാഴം,ശനി) എന്നിവിടങ്ങളിൽ നിന്ന് വിമാനമുണ്ട്.മറ്റൊരു വഴി,മിറി നദിയിലൂടെ സഞ്ചരിച്ച് അവിടെ എത്താൻ സാധിക്കും[3] .എന്നാൽ 100 കിലോമീറ്റർ ബോട്ടിലൂടെയാണ് യാത്ര.ഏകദേശം 12 മണിക്കൂർ സമയം വേണ്ടിവരും യാത്രയ്ക്ക്.എയർപ്പോർട്ട് തുറക്കുന്നതിനു മുൻപ് 1991ൽ ദേശീയോദ്യാനത്തിൽ ഒരു ഹെലിപാഡ് തുറന്നിരുനു. മുലുദേശീയോദ്യാനം സന്ദർശിക്കുന്നവരിൽ കൂടുതലും മല കയറ്റത്തിലും സാഹസിക പ്രവർത്തികളിലുമാണ് കൂടുതലായി ഏർപ്പെടുന്നത്.പ്രാഥമികമായി ദേശീയോദ്യാനത്തിന്റെ സവിശേഷതകളാണ് ഇതിന്റെ പ്രശസ്തിക്കായി ഉപയോഗിക്കുന്നത് അവലബം
പുറത്തെക്കുള്ള കണ്ണികൾGunung Mulu National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia