ഗുരു കുഞ്ചു കുറുപ്പ്
കഥകളിക്ക് രസവും ഭാവവും സംയോജിപ്പിച്ച് പുതിയ സൗന്ദര്യ മാനങ്ങൾ നൽകിയ കലാകാരനായിരുന്നു ഗുരു കുഞ്ചുക്കുറുപ്പ്. അദ്ദേഹത്തിന്റെ പച്ച, കത്തി വേഷങ്ങൾ പ്രശസ്തമാണ്. കേരളത്തിലെ കഥകളി കലാകാരന്മാരിൽ ഏറ്റവും പ്രഗൽഭരുടെ ഗണത്തിലാണ് ഗുരു കുഞ്ചുക്കുറുപ്പ് കരുതപ്പെടുന്നത്. വള്ളത്തോൾ നാരായണ മേനോൻ കേരള കലാമണ്ഡലം സ്ഥാപിച്ചപ്പോൾ അദ്ദേഹം ഗുരു കുഞ്ചു കുറുപ്പിനെ കഥകളിയുടെ പ്രധാന അദ്ധ്യാപകനാകുവാനായി ക്ഷണിച്ചു. അദ്ദേഹത്തിന്റെ പ്രധാന കഥകളി കഥാപാത്രങ്ങളിൽ ഹംസം, കാട്ടാളൻ, കുചേലൻ, ബ്രാഹ്മണൻ എന്നിവ ഉൾപ്പെടും. പ്രശസ്ത മലയാള നോവലിസ്റ്റും ജ്ഞാനപീഠം ജേതാവുമായ തകഴി ശിവശങ്കര പിള്ളയുടെ അമ്മാവനാണ് ഗുരു കുഞ്ചുക്കുറുപ്പ്. അദ്ദേഹം കോട്ടയം ജില്ലയിലെ കുറിച്ചിയിലെ കൊച്ചാപ്പിരാമൻമാരുടെ പക്കൽ നിന്നാണ് കഥകളി അഭ്യസിച്ചത്. ഇതിനുശേഷം ചമ്പക്കുളം ശങ്കു പിള്ളയുടെ കീഴിൽ അദ്ദേഹം കഥകളിയിൽ ഉപരിപഠനം നടത്തി. അവലംബം |
Portal di Ensiklopedia Dunia