ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റിതൃശൂർ ജില്ലയിലെ പാവറട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര ജൈവവൈവിധ്യസംരക്ഷണ സംഘടനയാണ് ഗ്രീൻ ഹാബിറ്റാറ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഗുരുവായൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി[1][2] കടലാമ സംരക്ഷണ പ്രവർത്തനങ്ങളിൽ വളരെ സജീവമായ കൂട്ടായ്മകൂടിയാണ് ഗ്രീൻ ഹാബിറ്റാറ്റ്.[3] കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ 2019-20 വർഷത്തെ ജൈവവൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടനക്കുള്ള ജൈവവൈവിധ്യ പുരസ്കാരം ഈ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്[4][5]. ചരിത്രം1999ൽ ശാസ്ത്ര അധ്യാപകരുടെ സ്വതന്ത്ര സംഘടനയായ " ഹാബിറ്റാറ്റ് - സയൻസ് ടീച്ചിങ് കമ്യൂണിറ്റി "യുടെ ഭാഗമായാണ് സംഘടന നിലവിൽ വന്നത്. 2011 ൽ അധ്യാപകരല്ലാത്ത ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങളിൽ താൽപ്പര്യമുള്ളവരുമായി ചേർന്ന് ഗുരുവയൂർ ഗ്രീൻ ഹാബിറ്റാറ്റ് സൊസൈറ്റി എന്ന പേരിൽ പാവറട്ടി ആസ്ഥാനമായി സ്വതന്ത്ര സംഘടനയായി മാറുകയായിരുന്നു. പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia