ഗുലാം മുഹമ്മദ് നിയാസി![]() അഫ്ഗാനിസ്താനിലെ പ്രധാനപ്പെട്ട ഒരു വലതുപക്ഷ ഇസ്ലാമിക രാഷ്ട്രീയകക്ഷിയായ ജാമിയത്ത്-ഇ ഇസ്ലാമിയുടെ സ്ഥാപകനാണ് ഗുലാം മുഹമ്മദ് നിയാസി (Ghulam Mohammad Niazi) (ജീവിതകാലം 1932-1979). രാജ്യത്തെ അടിസ്ഥാനഇസ്ലാമികവാദപ്രസ്ഥാനങ്ങളുടെ തുടക്കക്കാരനായ നിയാസിക്ക്, അഫ്ഗാനിസ്താനിലെ രാഷ്ട്രീയത്തിൽ പ്രശസ്തരായ വലതുപക്ഷരാഷ്ട്രീയനേതാക്കൾ, ശിഷ്യന്മാരും, അനുയായികളുമായുണ്ട്. ബുർഹനുദ്ദീൻ റബ്ബാനി, അബ്ദുൾ റസൂൽ സയഫ്[ഖ] തുടങ്ങിയവർ ഇക്കൂട്ടത്തിൽപ്പെടുന്നു. കൂട്ടത്തിലെ മറ്റൊരു പ്രമുഖനാണ് ഗുൾബുദ്ദീൻ ഹെക്മത്യാർ.[ഗ][1] ജീവിതരേഖ1932-ൽ ഗസ്നിയിൽ ജനിച്ച ഗുലാം മുഹമ്മദ് നിയാസി, ഈജിപ്തിലെ പ്രശസ്തമായ അൽ-അസർ സർവകലാശാലയിൽ നിന്നാണ് ബിരുദാനന്തരബിരുദം കരസ്ഥമാക്കിയത്. പഠനത്തിനു ശേഷം 1957-ൽ അഫ്ഗാനിസ്താനിൽ തിരിച്ചെത്തിയ ഇദ്ദേഹം കാബൂൾ സർവകലാശാലയിൽ പ്രൊഫസറായി. വളരെപ്പെട്ടെന്നുതന്നെ സർവകലാശാലയിലെ ഇസ്ലാമികപഠനവിഭാഗത്തിന്റെ തലവനായും അദ്ദേഹം മാറി. ഈജിപ്തിലെ ഇഖ്വാൻ അൽ മുസ്ലിമുൽ (മുസ്ലീം ബ്രദർഹുഡ്) എന്ന സംഘടനയിൽ ആകൃഷ്ടനായാണ് അദ്ദേഹം അഫ്ഗാനിസ്താനിൽ അത്തരം ഒരു പ്രസ്ഥാനത്തിന് രൂപം നൽകിയത്.[ക][1] ഇസ്ലാമിക ഐക്യത്തിൽ വിശ്വസിച്ചിരുന്ന നിയാസി, അഫ്ഗാനിസ്താനിൽ ഒരു ആധുനിക ഇസ്ലാമികസർക്കാരിനു വേണ്ടി പ്രവർത്തിച്ചു. 1972-ൽ നിയാസിയുടെ ശിഷ്യനായ ബുർഹനുദ്ദീൻ റബ്ബാനി, ജാമിയത്ത് ഇ ഇസ്ലാമിയുടെ നേതൃസ്ഥാനം, നിയാസിയിൽ നിന്നും ഏറ്റെടുത്തു. 1974-ൽ മുഹമ്മദ് ദാവൂദ് ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ, നിയാസിയെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് നൂർ മുഹമ്മദ് താരക്കിയുടെ നേതൃത്വത്തിലുള്ള ഖൽഖി സർക്കാരിന്റെ കാലത്ത് 1979 മേയ് 28-ന് ഇദ്ദേഹത്തെ വധിക്കുകയും ചെയ്തു. [2] കുറിപ്പുകൾ
അവലംബം
|
Portal di Ensiklopedia Dunia