ഗൂഢശാസ്ത്ര ഹാഷ് ഫങ്ഷൻ![]() അനിയന്ത്രിതമായി ഡാറ്റാ ബ്ലോക്കുകൾ സ്വീകരിച്ച് ഹാഷ് വില എന്ന ഒരു പ്രത്യേക നീളമുള്ള ബിറ്റുകളുടെ ശ്രേണി ഉല്പാദിപ്പിക്കാൻ കഴിവുള്ള നിർണ്ണിതമായ ക്രിയാനുസാരമാണ് (deterministic procedure) ഗൂഢശാസ്ത്ര ഹാഷ് ഫങ്ഷൻ (cryptographic hash function), ഇവയ്ക്ക് നൽകുന്ന ഡാറ്റയിൽ അറിഞ്ഞോ അറിയാതെയോ മാറ്റം ഉണ്ടാകുമ്പോൾ ഹാഷ് വിലയിലും മാറ്റം ഉണ്ടാകുന്നു. ഇവിടെ എൻകോഡ് ചെയ്യാനായി നൽകുന്ന ഡാറ്റയെ "സന്ദേശം" ("message") എന്നും ഫലമായി ലഭിക്കുന്ന ഹാഷ് വിലയെ സന്ദേശ സംഗ്രഹം അഥവാ മെസ്സേജ് ഡയജസ്റ്റ് അല്ലെങ്കിൽ ലളിതമായി ഡയജസ്റ്റ് എന്നും പറയുന്നു. ഒരു ആദർശ ഗൂഢശാസ്ത്ര ഹാഷ് ഫങ്ഷന് ഉണ്ടായിരിക്കേണ്ട നാല് പ്രധാന ഗുണങ്ങൾ ഇവയാണ്:
വിവരസാങ്കേതിക വിദ്യയിലെ വിവരസുരക്ഷയുമായി ബന്ധപ്പെട്ട് വിവിധ ഉപയോഗങ്ങൾ ഗൂഢശാസ്ത്ര ഹാഷ് ഫങ്ഷനുകൾക്കുണ്ട്, ഡിജിറ്റൽ ഒപ്പുകൾ, ആധികാരിക സന്ദേശ കോഡുകൾ (message authentication code, MAC) തുടങ്ങി മറ്റു ആധികാരികതയെ ഉപയോഗപ്പെടുത്തുന്ന മേഖലകളിൽ ഇവ ഉപയോഗിക്കപ്പെടുന്നു. ഫയലുകൾ വേർതിരിച്ച് മനസ്സിലാക്കുന്നതിനുവേണ്ടിയുള്ള ഫിംഗർപ്രിന്റുകൾ; ഡാറ്റയിൽ വന്നുപോയേക്കാവുന്ന പിഴവുകൾ കണ്ടെത്തുന്നതിനുള്ള ചെക്ക്സമ്മുകൾ (checksums) തുടങ്ങിയവ തയ്യാറാക്കുന്നതിനുള്ള സാധാരണ ഹാഷ് ഫങ്ഷനുകളായും ഇവ ഉപയോഗപ്പെടുത്താവുന്നതാണ്. വിവരസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ ഉപയോഗങ്ങൾക്കനുസരിച്ച് ഗൂഢശാസ്ത്ര ഹാഷ് വിലകളെ ഡിജിറ്റൽ വിരലടയാളങ്ങൾ, ചെക്ക്സമ്മുകൾ, അല്ലെങ്കിൽ ലളിതമായി ഹാഷ് വിലകൾ തുടങ്ങിയ പേരുകളിൽ വിളിക്കപ്പെടുന്നു. ഗുണങ്ങൾഭൂരിഭാഗം ഗൂഢശാസ്ത്ര ഹാഷ് ഫങ്ഷനുകളും ഏത് വലിപ്പത്തിലുള്ള ഡാറ്റാ ശ്രേണിയും സ്വീകരിക്കുവാൻ ഒരു നിശ്ചിത വലിപ്പത്തിലുള്ള ഹാഷ് വില ഉല്പാദിപ്പിക്കുവാനും തക്കരീതിയിൽ രൂപകൽപ്പന ചെയ്യപ്പെട്ടവയാണ്. എല്ലാ തരത്തിൽപ്പെട്ട ഗൂഢശാസ്ത്ര ആക്രമണങ്ങളെയും പ്രതിരോധിക്കാൻ കഴിവുള്ളതായിരിക്കണം ഗൂഢശാസ്ത്ര ഹാഷ് ഫങ്ഷനുകൾ. ഇതിനു വേണ്ടി ഇനി പറയുന്ന ഗുണങ്ങൾ അവയ്ക്ക് അവശ്യം വേണ്ടവയാണ്:
ഈ ഗുണങ്ങൾ വഴി ലക്ഷ്യമാക്കുന്നത് ഒരു എതിരാളിക്ക് ഡയ്ജസ്റ്റിൽ മാറ്റം വരാതെ സന്ദേശം മാറ്റിവയ്ക്കാനോ മാറ്റം വരുത്താനോ സാധിക്കരുത് എന്നാണ്. അതുവഴി രണ്ട് സന്ദേശങ്ങളുടെ ഡയജസ്റ്റുകൾ ഒന്നാണെങ്കിൽ ആ സന്ദേശങ്ങളും ഒന്നാണെന്ന് ഉറപ്പാക്കാൻ സാധിക്കണം. അവലംബം |
Portal di Ensiklopedia Dunia