ഗെർറ്റ്രൂഡ് വൺ പുട്ട്കാമർ
മാരി-മഡലീൻ എന്നും അറിയപ്പെടുന്ന ബാറോണസ് ഗെർട്രൂഡ് വോൺ പുട്കമാർ (Gertrud Freifrau von Puttkamer in German; born Gertrud Günther, 4 ഏപ്രിൽ 1881 - 30 സെപ്റ്റംബർ 1944) ലെസ്ബിയൻ-പശ്ചാത്തലമുള്ള രചനാ സാഹിത്യത്തിന്റെയും ഹോമോയിറോറ്റിക് കവിതയുടേയും ജർമൻ എഴുത്തുകാരി ആയിരുന്നു. ആദ്യ പുസ്തകമായ ഓഫ് കോപ്രോസ് അവരുടെ ജീവിതകാലത്ത് ഒരു ദശലക്ഷം പകർപ്പുകൾ വിറ്റു. ജീവിതംഗെർട്രൂഡ് പുട്കമാർ 1881 ഏപ്രിൽ 4ന് കിഴക്കൻ പ്രഷ്യയിൽ ഈഡ്കുഹ്‌നെനിൽ, പ്രഷ്യൻ സാമ്രാജ്യത്തിലെ യഹൂദ മാതാപിതാക്കൾക്ക് ജനിച്ചു.[3] ഒരു വ്യാപാരിയായ കാൾ ഗുന്റർ അവരുടെ പിതാവും അമ്മ എമി സീംസെൻസെന്ന ഒരു വീട്ടമ്മയായിരുന്നു. ഗെർട്രൂഡ് ഈഡ്റ്റ്കുഹ്നെൻ മധ്യവർഗ ജൂത സമൂഹത്തിൽ വളർന്നു. 1900-ൽ പത്തൊമ്പതാം വയസ്സിൽ 35 വയസ്സുള്ള പോമറേനിയൻ പ്രഭുവായ ബറോൺ ഹെൻറിക്ക് ജോർജ് ലുഡ്വിഗ് വോൺ പുട്ടക്കമറെ വിവാഹം ചെയ്തു. [4]ബാറോണസ് വോൺ പുട്ട്കാമർ ജർമ്മനിയിലെ ഗ്രുനുവാൾഡിലുള്ള ഭർത്താവുമായി ഒരു വില്ലയിലേയ്ക്ക് താമസം മാറുകയും വിയന്ന, പാരീസ്, നൈസ്, മോണ്ടെ കാർലോ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. അവിടെ അവർ ഹോളിവുഡ് നടന്മാർ, യൂറോപ്യൻ രാജകുടുംബങ്ങൾ, കലാകാരന്മാർ, എഴുത്തുകാർ എന്നിവരോടൊപ്പം സാമൂഹികമായി ഇടപെടുകയും മോർഫിൻ ഉപയോഗിക്കാനും തുടങ്ങി.[5]1914-ൽ ഭർത്താവിന്റെ മരണം അവരെ കൂടുതൽ മോർഫിൻ ആസക്തിയിലേക്ക് നയിച്ചു.[6][7] മകൻ, ബാരോൺ ജെസ്കോ ഗുണ്ടെർ ഹെയ്ൻറിച്ച് വോൺ പുട്കമാർ, രണ്ടാം ലോകമഹായുദ്ധസമയത്ത് നാസി പാർട്ടിയിൽ ചേരുകയും സഖ്യകക്ഷികൾ പിടിക്കുകയും ചെയ്തു.[8] അവലംബം
|
Portal di Ensiklopedia Dunia