ഗോകുൽ സുരേഷ്
ഗോകുൽ സുരേഷ് ഒരു മലയാള ചലച്ചിത്ര അഭിനേതാവാണ്. രാജ്യസഭാംഗവും മലയാള സിനിമാ നടനുമായ സുരേഷ് ഗോപിയുടെ മകനാണ് ഇദ്ദേഹം. വിജയ് ബാബുവും സാന്ദ്ര തോമസും നിർമിച്ച്, വിപിൻ ദാസ് സംവിധാനം ചെയ്ത്, 2016 ഇൽ ഫ്രൈഡെ ഫിലിംസ് ഒരുക്കിയ മുദ്ദുഗൗ[1] എന്ന റൊമാന്റിക് കോമഡി സിനിമയാണ് ഗോകുൽ സുരേഷിന്റെ ആദ്യചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്ത 2017 ലെ ക്രിസ്മസ് ചിത്രമായ മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിലേയും ഒരു പ്രധാന വേഷം ഗോകുലിനായിരുന്നു. 2018 ഇൽ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനൊപ്പം ഗോകുൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 2019 ഇൽ പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ ഗോകുലിന് അതിഥി വേഷമായിരുന്നു.[2] ജീവിതരേഖരാജ്യസഭാംഗവും മലയാള സിനിമാ നടനുമായ സുരേഷ് ഗോപിയുടെയും ആദ്യകാല അഭിനേത്രി ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധിക നായരുടെയും മകനായി 1993 സെപ്റ്റംബർ 29-ന് തിരുവനന്തപുരത്ത് ജനിച്ചു. ലക്ഷ്മി (മരണപ്പെട്ടു), ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ് എന്നീ രണ്ട് സഹോദരിമാരും മാധവ് സുരേഷ് എന്നൊരു സഹോദരനുമുണ്ട് ഗോകുലിന്.[3][4] പ്രാഥമിക വിദ്യാഭാസം തിരുവനന്തപുരം സെന്റ് തോമസ് സ്കൂൾ, സരസ്വതി വിദ്യാലയം കോട്ടയം എന്നിവിടങ്ങളിൽനിന്നായിരുന്നു. അതിന് ശേഷം ബാംഗ്ലൂരിലെ ക്രൈസ്റ്റ് സർവ്വകശാലയിൽ നിന്ന് ബി.ബി.എ. ബിരുദം നേടി. പഠനത്തിന് ശേഷം കൊച്ചി ലേ മെറിഡിയനിൽ ഫ്രണ്ട് ഓഫീസറായും സ്റ്റാഫായും ഇന്റേൺഷിപ്പ് ചെയുന്ന കാലത്താണ് സിനിമയാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് ജോലി ചെയ്യാനും തുടർന്ന് പഠിക്കുവാനുമുള്ള താല്പര്യം ഉപേക്ഷിച്ച് സിനിമയിൽ അരങ്ങേറിയതെന്നു ഗോകുൽ മനോരമ ഓൺലൈനുമായുള്ള ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.[5] ചലച്ചിത്രരംഗം2016 ഇൽ നവാഗതനായ വിപിൻ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തിൽ കൂടെയായിരുന്നു ഗോകുലിന്റെ ചലച്ചിത്ര അരങ്ങേറ്റം. വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവരുടെ നിർമ്മാണ സംരംഭമായ ഫ്രൈഡേ ഫിലിം ഹൗസാണ് ചിത്രം നിർമ്മിച്ചത്.[6] 2017 ഇൽ അജയ് വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റർപീസ് എന്ന ചിത്രമാണ് ഗോകുലിന്റെ രണ്ടാമത്തെ ചിത്രം. മമ്മൂട്ടി നായക വേഷം അവതരിപ്പിച്ച ചിത്രത്തിൽ ഗോകുൽ കോളേജ് വിദ്യാർത്ഥിയായ ഉണ്ണികൃഷ്ണന്റെ വേഷം അവതരിപ്പിച്ചു.[7] ഉണ്ണി മുകുന്ദനോടൊപ്പം പ്രധാന വേഷം ചെയ്ത ഇരയായിരുന്നു ഗോകുലിന്റെ മൂന്നാമത്തെ ചിത്രം.[8] പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഗോകുൽ അതിഥി വേഷത്തിൽ എത്തി.[9][10] മാധവ് രാമദാസൻ സംവിധാനം ചെയുന്ന ഇളയരാജ, അനിൽ രാജ് സംവിധാനം ചെയുന്ന സൂത്രക്കാരൻ, അരുൺ ചന്ദു സംവിധാനം ചെയുന്ന സായാഹ്ന വാർത്തകൾ, സുരേഷ് പൊതുവാൾ സംവിധാനം ചെയുന്ന ഉൾട്ട എന്നിവയാണ് ഗോകുലിന്റെ അണിയറയിൽ ഒരുങ്ങുന്ന അടുത്ത ചിത്രങ്ങൾ.[11] സിനിമകൾ
അവലംബം
പുറംകണ്ണികൾ |
Portal di Ensiklopedia Dunia