ഗോഥാർഡ് തുരങ്കം46°36′00″N 8°45′54″E / 46.600°N 8.765°E
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കമാണ് ഗോഥാർഡ് തുരങ്കം. സ്വിറ്റ്‌സർലൻഡിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. 57 കിലോമീറ്ററാണ് തുരങ്കത്തിന്റെ നീളം. 2,500 ജോലിക്കാർ 15 വർഷം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 45,000 കോടി ഇന്ത്യൻ രൂപയാണ് നിർമ്മാണച്ചെലവ്. ഹൈൻസ് എർബാഹാർ എന്ന എഞ്ചിനീയർ ആണ് ഈ ലോകാൽഭുതത്തിന്റെ മുഖ്യ ശിൽപ്പി. സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ നിന്നും ഇറ്റലിയിലെ മിലാനിലേയ്ക്കാണ് ഈ പാത. ഇരുവശങ്ങളിൽ നിന്നും ആരംഭിച്ച തുരങ്ക ഖനനം 2010 ഒക്ടോബർ 15 വെള്ളിയാഴ്ച സെഡ്രണിൽ കൂട്ടിമുട്ടിച്ചു. 2017 - ൽ ഇതിലൂടെ തീവണ്ടി ഗതാഗതം ആരംഭിക്കും. ദിനംപ്രതി 300 തീവണ്ടികളാണ് സഞ്ചരിക്കുക[2]. ആൽപ്സ് പർവതനിരകൾക്കടിയിലൂടെയാണ് (2 കിലോമീറ്റർ) ഈ തുരങ്കം കടന്നു പോകുന്നത്. പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുമെന്നതു മൂലമാണ് ഇത്തരത്തിൽ നിർമ്മാണം നടത്തിയിരിക്കുന്നത്. കൂടാതെ ഈ പുതിയ തുരങ്കത്തിനു സമീപം 37 കിലോമീറ്റർ നീളമുള്ള മറ്റൊരു തുരങ്കവുമുണ്ട്. അവലംബം
|
Portal di Ensiklopedia Dunia