ഗോരഖ്പൂർ ആശുപത്രി മരണങ്ങൾ (2017)
ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സർക്കാർ ഉടമസ്ഥതയിലൂള്ള ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ 2017ൽ വലിയ സംഖ്യയിൽ ശിശുമരണങ്ങൾ നടക്കുകയുണ്ടായി. സെപ്തംബർ 2017 വരെ ആ വർഷം 1317 കുട്ടികൾ മരണമടഞ്ഞു. ആഗസ്തിൽ 325 കുഞ്ഞുങ്ങൾ ആശുപത്രിയിൽ മരണമടഞ്ഞപ്പോൾ മരണങ്ങൾ മാദ്ധ്യമശ്രദ്ധയിൽ വന്നു. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ 2017ൽ ആദ്യത്തെ എട്ടുമാസങ്ങളിൽ മരണങ്ങൾ കുറഞ്ഞു. 2017ൽ 5850ഉം, 2015ൽ 6917ഉം, 2016ൽ 6121ഉം ആയിരുന്നു മരണസംഖ്യ. അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം(Acute encephalitis syndrome -AES) ആയിരുന്നു പ്രധാന മരണകാരണം. 29 ആഗസ്ത് 2017 വരെ എൻസെഫലൈറ്റിസ് മൂലം 175 കുട്ടികൾ മരണമടഞ്ഞിരുന്നു(ആഗസ്തിൽ മാത്രം 77 മരണങ്ങൾ നടന്നു).[1] 2016ൽ മരണസംഖ്യ 641 ആയിരുന്നു.[2] കുട്ടികളുടെ മരണംനവജാതശിശുക്കളിലെയും കുട്ടികളിലെയും എൻസെഫലൈറ്റിസ് ചികിത്സിക്കാൻ സൗകര്യമുള്ള ഉത്തർപ്രദേശിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ് ബിആർഡി മെഡിക്കൽ കോളജ്. 1978ൽ ഗോരഖ്പൂർ മേഖലയിൽ ആദ്യ എൻസെഫലൈറ്റിസ് പകർച്ചവ്യാധി ഉണ്ടായപ്പോൾ മുതൽ ഒട്ടേറെ മരണങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. 1978 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ 25000ത്തോളം കുട്ടികൾ എൻസെഫലൈറ്റിസ് മൂലം മരണമടഞ്ഞിട്ടുണ്ട്.[3]
2017 സെപ്റ്റംബർ 2 വരെയുള്ള കാലഘട്ടത്തിൽ ആഗസ്ത് മാസത്തിലായിരുന്നു ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത്(325): ആഗസ്തിലെ മരണങ്ങൾ2017 ആഗസ്ത് 7-13 ആഴ്ചയിൽ രാജ് ബബ്ബാറും മറ്റുള്ളവരും ഗവണ്മെന്റ് പ്രതിഫലം കൊടുക്കാത്തതു മൂലം ദ്രവ ഓക്സിജന്റെ വിതരണക്കാരൻ വിതരണം നിർത്തിയതുമായി മരണങ്ങളെ ബന്ധിപ്പിച്ച് സംസാരിച്ചപ്പോഴാണ് ഇത് മാദ്ധ്യമശ്രദ്ധയിലേക്ക് വന്നത്. എന്നാൽ വിതരണം വിച്ഛേദിച്ചു എന്നത് വിതരണക്കാരൻ നിഷേധിച്ചു. പ്രതിഫലം ലഭിക്കാത്തതിന്റെ പേരിൽ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജിലേക്കുള്ള ഓക്സിജൻ വിതരണം നിർത്തിവെച്ചതായി പറയപ്പെടുന്നു.[4]
അന്വേഷണംഉത്തർ പ്രദേശ് ഗവണ്മെന്റ് ആശുപത്രി പ്രിൻസിപ്പൽ ആർകെ മിശ്രയെ 'അശ്രദ്ധയോടെയുള്ള പെരുമാറ്റത്തിന്' ആഗസ്ത് 12ന് സസ്പെൻഡ് ചെയ്തു. ഇത് പ്രിൻസിപ്പലിന്റെ രാജിയിലേക്ക് നയിച്ചു.[7] ആഗസ്ത് 13ന് എൻസെഫലൈറ്റിസ് വാർഡ് തലവൻ കഫീൽ ഖാൻ നോഡൽ ഓഫീസർ സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ടു.[8] 14 ആഗസ്തിന് ആശുപത്രിക്ക് ഓക്സിജൻ വിതരണം ചെയ്തു വന്ന പുഷ്പാ സേൽസ് വലിയ തുക കിട്ടാനുണ്ടായിരുന്നെങ്കിലും തങ്ങൾ ഒരിക്കലും ബിആർഡി ആശുപത്രിക്കുള്ള ഓക്സിജൻ വിതരണം നിർത്തിയിരുന്നില്ലെന്ന് പറയുന്ന ഒരു പ്രസ്താവന പുറത്തുവിട്ടു. "ദുരന്തം നടന്ന ദിവസം 400 സിലിണ്ടറുകൾക്ക് പകരം 50 സിലിണ്ടറുകൾ മാത്രം ഉണ്ടായിരുന്നത് എന്തുകൊണ്ടാണെന്ന് ഗവണ്മെന്റ് കണ്ടെത്തണമെന്നും ഒരു വലിയ ഓക്സിജൻ സിലിണ്ടർ മോഷണ സംഘം ഉണ്ടെന്ന് സംശയിക്കുന്നു എന്നും കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ മനീഷ് ഭണ്ഡാരി പറഞ്ഞു."[9] പ്രതികരണങ്ങൾപ്രധാനമന്ത്രി ആരോഗ്യമന്ത്രി അനുപ്രിയ പട്ടേലും ആരോഗ്യ സെക്രട്ടറിയുമായി ചേർന്ന് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ആഗസ്ത് 12ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് പറഞ്ഞു.[10] Siddharth Nath Singh, ഉത്തർപ്രദേശ് ആരോഗ്യമന്ത്രി സിദ്ധാർഥ് നാഥ് സിങ്ങ് ഓക്സിജൻ കുറവു മൂലമാണ് മരണങ്ങൾ നടന്നതെന്ന ആരോപണം നിഷേധിച്ചു.[11] ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു അന്വേഷണത്തിന് ഉത്തരവിട്ടു. 13 ആഗസ്ത് 2017ന് അദ്ദേഹം ആശുപത്രി സന്ദർശിച്ചു.[12] ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സുപ്രീം കോടതിയുടെ മേൽ നോട്ടത്തിലുള്ള ഒരു പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടു.[13] അറസ്റ്റുകൾബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയുടെ മുൻ പ്രിൻസിപ്പൽ രാജീവ് മിശ്ര, നോഡൽ ഓഫീസറും പീഡിയാട്രീഷ്യനുമായ ഡോ.കഫീൽ ഖാൻ, ഡോ.രാജീവ് മിശ്രയുടെ ഭാര്യ ഡോ. പൂർണിമ മിശ്ര, സസ്പെൻഡ് ചെയ്യപ്പെട്ട അനസ്തീഷ്യ വിഭാഗം ഡോ. സതീഷ്, സസ്പെൻഡ് ചെയ്യപ്പെട്ട ചീഫ് ഫാർമസിസ്റ്റ് ഗജാനന്ദ് ജെയ്സ്വാൾ, സസ്പെൻഷനിലുള്ള ക്ലർക്കുമാരായ സുധീർ പാണ്ഡെ, സഞ്ജയ് ത്രിപാഠി, ഉദയ് പ്രതാപ്, എം/എസ് പുഷ്പ സെയിൽസിന്റെ ഉടമ മനീഷ് ഭണ്ഡാരി എന്നിവർ ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു.[14] 25 ഏപ്രിൽ 2018ന് അലഹബാദ് ഹൈക്കോടതി ഡോ. കഫീൽ ഖാന് ജാമ്യം അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി 28 ഏപ്രിൽ 2018നാണ് അദ്ദേഹം ജയിൽ മോചിതനായത്.[15] കഫീൽ ഖാന്റെ ഒരു കത്ത് ഭാര്യ ഷബിസ്താൻ ഖാൻ ഡെൽഹിയിൽ പത്രസമ്മേളനത്തിൽ പരസ്യപ്പെടുത്തിയിരുന്നു. ജയിലിൽ നിന്ന് എഴുതിയ ഈ കത്ത് ദേശീയ ശ്രദ്ധയാകർഷിച്ചു. ഭാര്യയും മകളും കുടുംബാംഗങ്ങളും കൂടാതെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒട്ടേറെ ആളുകൾ ജയിൽ വിമോചിതനായ കഫീൽ ഖാനെ സ്വീകരിക്കാൻ എത്തി.[16] അവലംബങ്ങൾ
|
Portal di Ensiklopedia Dunia