ഗോവിന്ദ് പദ്മസൂര്യ
ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ ഒരു ടെലിവിഷൻ അവതാരകനും പ്രധാനമായും മലയാള സിനിമയിൽ പ്രവർത്തിക്കുന്ന നടനുമാണ്.[1][2] എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ അദ്ദേഹം ജനപ്രീതിനേടി. ആദ്യകാലവും വ്യക്തിപരവുമായ ജീവിതംജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പദ്മസൂര്യ 1987 ജൂൺ 16 ന് പട്ടമ്പിയിൽ ഗോവിന്ദ് മേനോന്റെയും (ബാങ്ക് മാനേജർ, സിഎസ്‌ബി) മാലതിയുടെയും (എജിഎം, ബിഎസ്‌എൻഎൽ) മകനായി ജനിച്ചു. മംഗ്ലൂരിലെ സെന്റ് അലോഷ്യസ് കോളേജിൽ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം പൂർത്തിയാക്കി. പിന്നീട് മാധ്യമ പഠനം വിസ്ലിംഗ് വുഡ്സ് ഇന്റർനാഷണലിൽ നിന്ന് പൂർത്തിയാക്കി.[3] തൊഴിൽഎം. ജി. ശശി സംവിധാനം ചെയ്ത് അരവിന്ദ് വേണുഗോപാൽ നിർമ്മിച്ച അടയാളങ്ങൾ നായകനായി ജിപി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.[4] നന്ദനാർ എന്ന എഴുത്തുകാരന്റെ ജീവിതവും സാഹിത്യവും അടിസ്ഥാനമാക്കിയായിരുന്നു ചിത്രം.[5]മികച്ച ചിത്രം ഉൾപ്പെടെ അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഈ ചിത്രം നേടി. മമ്മൂട്ടിയുടെ ചിത്രമായ ഡാഡി കൂളിൽ ശ്രീകാന്ത് എന്ന ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനായും ജിപി അഭിനയിച്ചിരുന്നു.[6] അതിനുശേഷം ഗോകുൽ രാമകൃഷ്ണനും അർജുൻ പ്രഭാകരനും കൂടി സംവിധാനം ചെയ്ത 32-ആം അധ്യായം 23- ആം വാക്യം എന്ന സിനിമയിൽ മിയ ജോർജ്ജ്നൊപ്പം ഒരു പ്രധാനവേഷം ചെയ്തു.[7] ചലച്ചിത്രങ്ങൾ
ടെലിവിഷൻ
പുറത്തേക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia