ഗോവിന്ദ് പുരുഷോത്തം ദേശ്പാണ്ഡെ![]() മറാത്തി സാഹിത്യകാരനും രാഷ്ട്രീയ ചിന്തകനും പണ്ഡിതനുമായിരുന്നു ഗോപു എന്നും ജിപിഡി എന്നും അറിയപ്പെടുന്ന പ്രൊഫ. ഗോവിന്ദ് പുരുഷോത്തം ദേശ്പാണ്ഡെ (1938 – 16 ഒക്ടോബർ 2013). മറാത്തിക്കു പുറമെ സംസ്കൃതം, ഉർദു, ചൈനീസ്, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അവഗാഹമുണ്ടായിരുന്ന ഇദ്ദേഹം കവിതകളുമെഴുതിയിരുന്നു. ജീവിതരേഖഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസ് വിഭാഗത്തിലെ പ്രൊഫസറായി 2004ൽ വിരമിച്ച അദ്ദേഹം ചൈനയെ സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലി, ജേർണൽ ഓഫ് ആർട്സ് ആൻഡ് ഐഡിയാസ് എന്നിവയിൽ എഡിറ്ററായി പ്രവർത്തിച്ചു. മഹാരാഷ്ട്രയിലെ നവോത്ഥാന നായകനായ ജ്യോതിബ ഫൂലെയുടെ കൃതികൾ സമാഹരിച്ച് ഇംഗ്ലീഷിലേക്ക് അദ്ദേഹം പരിഭാഷപ്പെടുത്തി. ലെഫ്റ്റ്വേഡ് ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.[1] മസ്തിഷ്കാഘാതത്തെതുടർന്ന് പുണെയിൽ അന്തരിച്ചു. നാടകങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia