ഗോൾഡിലോക്കും മൂന്നു കരടികളും
ഗോൾഡിലോക്കും മൂന്നു കരടികളും (Goldilocks and the Three Bears), മൂന്നു കരടികളുടെ കഥ എന്നിവ 19-ആം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ പ്രചരിച്ചുതുടങ്ങിയ ഒരേ കെട്ടുകഥയുടെ വിവിധ ഭാഷ്യങ്ങളാണ്. ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പ്രസിദ്ധമായ കെട്ടുകഥകളിൽ ഒന്നാണ് ഇത്.[1] [2] മിസ് എലീനർ മുറെയുടെ 1831'ൽ തൻറെ മരുമകന് സമ്മാനിച്ച ഒരു 'ദി സെലെബ്രറ്റഡ് നഴ്സറി ടെയിൽ ഓഫ് ദി ത്രീ ബേർസ്' എന്ന കൈയെഴുത്തുപ്രതിയിലാണ് ഇത് ആദ്യമായി എഴുത്തുരൂപത്തിൽ കണ്ടിട്ടുള്ളത്.[1] റോബർട്ട് സൗത്തിയുടെ 1837'ലെ 'ദി ഡോക്ടർ' എന്ന പുസ്തകത്തിൽ ആണ് പ്രിന്റ് രൂപത്തിൽ ഇത് ആദ്യം പ്രസിദ്ധീകൃതം ആയത്.[3] ഇതിന്റെ പല വകഭേദങ്ങൾ ഉണ്ടെങ്കിലും ഏറ്റവും പ്രസിദ്ധമായത് മൂന്നു കരടികൾ താമസിയ്ക്കുന്ന വീട്ടിലേയ്ക്ക് ഒരു അത്രയ്ക്ക് സുഖമുള്ള പെരുമാറ്റമില്ലാത്ത ഒരു വൃദ്ധ കടന്നു കയറുന്നതും കരടികൾ തയ്യാറാക്കി വെച്ചിരുന്ന പോറിഡ്ജ് (ഓട്മീൽ കഞ്ഞി) എടുത്തുകുടിയ്ക്കുന്നതുമാണ്. അതിനുശേഷം അവരുടെ കിടക്കയിൽ കിടന്നുറങ്ങുന്ന വൃദ്ധ ഉണർന്നുനോക്കുമ്പോൾ കരടികളെ മുറിയിൽ കാണുകയും അവർ ജനലിലൂടെ പുറത്തു ചാടി പോകുകയും ചെയ്യുന്നു. മറ്റൊരു പ്രസിദ്ധ ഭാഷ്യത്തിൽ വൃദ്ധയ്ക്ക് പകരം ഒരു പെൺകുട്ടിയാണ്(ഗോൾഡിലോക്‌സ്). ഇനിയും വേറൊരു ഭാഷ്യത്തിൽ മൂന്നു കരടികൾ എന്നത് അച്ഛനും അമ്മയും കുട്ടിക്കരടിയും ആണ്. കഥസൗത്തിയുടെ കഥയിൽ മൂന്നു ബാച്ചലർ കരടികൾ ഒന്നിച്ച് കാട്ടിലെ ഒരു വീട്ടിൽ കഴിയുകയാണ്. ആദ്യത്തേത് വലിയ കരടിയും പിന്നെ അതിൽ ചെറുതും പിന്നെ അതിലും ചെറുതും. മൂവരും സൗമ്യശീലരും നിരുപദ്രവകാരികളും വലിയ വൃത്തിക്കാരും ആണ്. ഓരോരുത്തർക്കും പോറിഡ്ജ് കുടിയ്ക്കാനായി സ്വന്തം പാത്രവും, ഇരിയ്ക്കാൻ സ്വന്തം കസേരകളും ഉണ്ട്. ഒരു ദിവസം പ്രാതലിനു വേണ്ടി അവർ പോറിഡ്ജ് തയ്യാറാക്കി, സ്വന്തം പാത്രങ്ങളിൽ ചൂടാറാൻ വെച്ച് ഒരു നടത്തത്തിനിറങ്ങി. അപ്പോഴാണ് ഒരു വൃദ്ധ അവരുടെ വീടിന്റെ സമീപത്ത് എത്തിയത്. വൃദ്ധയുടെ പെരുമാറ്റം ഒന്നും അത്ര നല്ലതല്ലാത്തതുകൊണ്ട് അവരെ വീട്ടിൽ നിന്നും ഇറക്കിവിട്ടതാണ്. വൃദ്ധ കരടികളുടെ വീട് കണ്ട് അതിന്റ വാതിലിന്റ താക്കോൽദ്വാരത്തിലൂടെ അകത്തേയ്ക്കു എത്തിനോക്കി. ഭാഗ്യം, ഉള്ളിൽ ആരുമില്ല. വീട് പൂട്ടിയിട്ടുമില്ല. വൃദ്ധ ഉള്ളിൽ കടന്നു. ചെറിയ കരടിയുടെ പാത്രത്തിലെ പോറിഡ്ജ് കുടിച്ചു. ആ കരടിയുടെ കസേരയിൽ ഇരുന്നു. അതാ, ആ കസേര പൊളിഞ്ഞു പോയി. വൃദ്ധ കിടപ്പുമുറിയിൽ കയറി ചെറിയ കരടിയുടെ കിടക്കയിൽ കയറി കിടപ്പായി. അവിടെ കിടന്നു ഉറങ്ങിപ്പോകുകയും ചെയ്തു. നടക്കാൻ പോയ കരടികൾ തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച! ചെറിയ കരടിയുടെ പോറിഡ്ജ് ആരോ തീർത്തിരിയ്ക്കുന്നു, കസേര പൊളിച്ചിട്ടിരിയ്ക്കുന്നു. ചെറിയ കരടി അകത്തു കയറി നോക്കിയപ്പോൾ ഒരു വൃദ്ധ അതിന്റ കട്ടിലിൽ കിടന്ന് ഉറങ്ങുന്നുമുണ്ട്. "ആരോ എന്റെ കട്ടിലിൽ കിടന്നു ഉറങ്ങുന്നേ.." ചെറിയ കരടി ഉറക്കെ വിളിച്ചു പറഞ്ഞു. ഇതുകേട്ട് ഞെട്ടിയുണർന്ന വൃദ്ധ മുറിയിൽ ഒരു കരടിയെക്കണ്ടു. അവർ ജനലിലൂടെ പുറത്തേയ്ക്കു ചാടി. പിന്നെ അവരെ ആരും കണ്ടിട്ടില്ല.[4] ഉത്ഭവം![]() ആദ്യം ഇത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടത് 1837'ൽ ആണ്. ബ്രിട്ടീഷ് എഴുത്തുകാരനും കവിയുമായിരുന്ന റോബർട്ട് സൗത്തി ആണ് 1837'ൽ തന്റെ 'ദി ഡോക്ടർ' എന്ന പുസ്തകത്തിൽ ഈ കഥ പ്രസിദ്ധീകരിച്ചത്.[3] അതേ വർഷം തന്നെ ജോർജ് നിക്കോൾ എന്ന എഴുത്തുകാരൻ ഇതിനെ പദ്യരൂപത്തിൽ ആക്കി.[4]. ഇതിനും മുൻപ് 1831'ൽ മിസ് എലീനർ മുറെ തൻറെ മരുമകന് സമ്മാനിച്ച ഒരു 'ദി സെലെബ്രറ്റഡ് നഴ്സറി ടെയിൽ ഓഫ് ദി ത്രീ ബേർസ്' എന്ന കൈയെഴുത്തുപ്രതിയിലാണ് ഇത് ആദ്യമായി എഴുത്തുരൂപത്തിൽ കണ്ടിട്ടുള്ളത്.[1]. എന്നാൽ ഈ കഥ സൗത്തി എഴുതുന്നതിന് മുൻപ് തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നു. വായ്മൊഴിയായി കൈമാറപ്പെട്ട ഈ വകഭേദങ്ങളിൽ വൃദ്ധയ്ക്ക് പകരം ഒരു പെൺ കുറുക്കൻ (vixen) ആയിരുന്നു എന്ന് പറയപ്പെടുന്നു. vixen എന്ന വാക്കിനെ 'സൂത്രശാലിയായ ഒരു വൃദ്ധ' എന്ന ആലങ്കാരികാർത്ഥത്തിൽ തെറ്റായി വ്യാഖ്യാനിയ്ക്കുകയായിരുന്നു സൗത്തി.[1] മറ്റു വകഭേദങ്ങൾ1849 ൽ ജോസഫ് കുണ്ടാൽ തന്റെ ട്രഷറി ഓഫ് പ്ലെഷർ ബുക്ക്സ് ഫോർ ചിൽഡ്രൻ എന്ന പുസ്തകത്തിൽ വിരൂപയായ വൃദ്ധയെ മാറ്റി സുന്ദരിയായ ഒരു കൊച്ചു പെൺകുട്ടിയെ അവതരിപ്പിച്ചു.[5] ഒരു വൃദ്ധയ്ക്ക് പകരം വേറെ ഒരു കുട്ടിയാണ് കഥയിലെങ്കിൽ മറ്റു കുട്ടികൾക്ക് അത് കൂടുതൽ ഇഷ്ടപ്പെടും എന്നായിരുന്നു വാദം. 1918-ൽ ഫ്ലോറ ആനി സ്റ്റീൽ ആണ് പെൺകുട്ടിയ്ക്ക് 'ഗോൾഡിലോക്' എന്ന പേര് നിർദ്ദേശിച്ചത്.[6] ഇവ കൂടി കാണുകഅവലംബം
|
Portal di Ensiklopedia Dunia