ഗോൾഡ്സ്റ്റോൺ (ഗ്ലാസ്സ്)![]() അന്തരീക്ഷത്തിൽ ഓക്സിജൻറെ സാന്നിദ്ധ്യം വളരെ താഴ്ന്ന അവസ്ഥയിൽ നിർമ്മിക്കുന്ന ഒരു തരം ഗ്ലിറ്ററിംഗ് ഗ്ലാസ്സ് ആണ് ഗോൾഡ്സ്റ്റോൺ. മുത്തുകൾ, പ്രതിമകൾ, അല്ലെങ്കിൽ മറ്റനേകം കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ പൂർത്തിയായ ഉത്പന്നങ്ങൾ പോളിഷ് ചെയ്ത് എടുക്കുന്നു. വാസ്തവത്തിൽ ഗോൾഡ്സ്റ്റോൺ ഒരു പ്രകൃതിദത്ത വസ്തുവായി തെറ്റിദ്ധരിക്കപ്പെടുന്നു. നോമൻക്ലെച്ചർഅവെൻചുരിന (avventura, "സാഹസം" അല്ലെങ്കിൽ "chance") എന്ന ഇറ്റാലിയൻ പദത്തെ അടിസ്ഥാനമാക്കി അവെൻചുറൈൻ ഗ്ലാസ്സ് എന്ന പൊതുനാമത്തിലും ഗോൾഡ്സ്റ്റോൺ അറിയപ്പെടുന്നു. ഇതിനെ ചിലപ്പോൾ ""സ്റ്റെല്ലാരിയ"", "സാങ്-ഇ സേതാരെഹ്" അല്ലെങ്കിൽ "സാങ്-ഇ കോർഷ്ഷിഡ്" എന്നും വിളിക്കുന്നു. (സാങ് അർത്ഥമാക്കുന്നത് 'കല്ല്' എന്നും, 'ഖോർഷിഡ്' 'സൂര്യൻ', എന്നും പേർഷ്യൻ ഭാഷയിൽ സറ്റേറ അർത്ഥമാക്കുന്നത് 'സ്റ്റാർ' എന്നാണ്) അതിന്റെ നക്ഷത്രനിബിഡമായ ആന്തരിക പ്രതിഫലനങ്ങൾ അടിസഥാനമാക്കി ""മങ്ക്സ് ഗോൾഡ്" അല്ലെങ്കിൽ ""മങ്ക്സ്റ്റോൺ "" തുടങ്ങിയ നാട്ടറിവുകളിൽ നിന്നുള്ള ആശ്രമസംബന്ധമായ പേരുകളുടെ ഒരു നിരതന്നെ കാണപ്പെടുന്നു. അവലംബം
ബാഹ്യ ലിങ്കുകൾGoldstone എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia