ഗോൾഡൻ പരക്കീറ്റ്
ഗോൾഡൻ പരക്കീറ്റ് അല്ലെങ്കിൽ ഗോൾഡൻ കോണർ[2] (Guaruba guarouba) വടക്കേ ബ്രസീലിലെ ആമസോൺ തടത്തിലെ സ്വദേശിയായ ഇടത്തരം വലിപ്പുള്ള ഗോൾഡൻ-മഞ്ഞ നിയോട്രോപ്പിക്കൽ തത്തയാണിത്. ഇതിന്റെ പൊതുവായ പേരിലെപോലെ തന്നെ തൂവലുകൾ മഞ്ഞനിറമുള്ളവയാണ്. പക്ഷേ ഇവ പച്ചനിറത്തിലും കാണപ്പെടുന്നുണ്ട്. [3]അമസോണിയൻ ബ്രസീലിലെ വരണ്ടതും ഉയർന്നതുമായ മഴക്കാടുകളിലാണ് ഇവ താമസിക്കുന്നത്.[4]ഇതിനെ CITES അനുബന്ധം I ൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.[5] ജർമ്മൻ പ്രകൃതിശാസ്ത്രജ്ഞനായ ജോർജ്ജ് മാർക്ക്ഗ്രാഫ് 1638-ൽ ഡച്ച് ബ്രസീലിലേക്കുള്ള പര്യടനത്തിൽ ഗ്വാറൂബ എന്ന പക്ഷിയെ ആദ്യമായി വിവരിച്ചു.[6]അതിന്റെ പോർച്ചുഗീസ്, തദ്ദേശീയ നാമം, അരരാജുബ, ചെറിയ മഞ്ഞ മക്ക എന്നാണ് അർത്ഥമാക്കുന്നത്. അവികൽച്ചറിൽ, ബവേറിയയിലെ രാജ്ഞി കോണൂർ എന്നറിയപ്പെടുന്നു[7] ടാക്സോണമിമുമ്പ് അരാറ്റിംഗ ഗ്വൊറോബ എന്ന് തരംതിരിച്ചിരുന്ന ഇത് ഇപ്പോൾ ഗ്വാറൂബ എന്ന മോണോടൈപ്പിക് ജനുസ്സിലെ ഒരു ഇനമാണ്.[8][9][10]അരിനി ഗോത്രത്തിലെ ന്യൂ വേൾഡ് ലോംഗ്-ടെയിൽഡ് പാരറ്റുകളുടെ നിരവധി ഇനങ്ങളിൽ ഒന്ന്. അതിൽ മധ്യ, തെക്കേ അമേരിക്കൻ മക്കകളും ഉൾപ്പെടുന്നു. ആരിനി ഗോത്രവും അമസോണിയൻ തത്തകളും മറ്റ് പല ഇനങ്ങളും ട്രൂ പാരറ്റുകളുടെ സിറ്റാസിഡേ കുടുംബത്തിലെ നിയോട്രോപിക്കൽ തത്തകളുടെ ഉപകുടുംബമായ അരിനയിൽ ഉൾക്കൊള്ളുന്നു.[11] ചിത്രശാല
അവലംബം
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia