ഗോൾഡൻ ബ്രിഡ്ജ്
![]() ഇന്ത്യയുടെ പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിലെ അങ്കലേശ്വറിനെ ബറൂച്ചുമായി ബന്ധിപ്പിക്കുന്ന പാലമാണ് ഗോൾഡൻ ബ്രിഡ്ജ്. ബോംബെയിലെ വാണിജ്യ, ഭരണ ഉദ്യോഗസ്ഥർക്ക് നർമദ നദിക്ക് കുറുകെ യാത്രാസൗകര്യമൊരുക്കുന്നതിന് ഒരു പാലം ആവശ്യമാണെന്നതിനാൽ, 1881 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ചതാണ് ഇത്. ഈ പാലത്തെ നർമദ പാലം എന്നും വിളിക്കുന്നു. [1] നിർമ്മാണം1877 ഡിസംബർ 7 നാണ് ബ്രിട്ടീഷുകാർ പാലം പണി ആരംഭിച്ചത്. ഇരുമ്പ് കൊണ്ടാണ് നിർമ്മാണം. 45.65 ലക്ഷം രൂപ ചെലവിൽ 1881 മെയ് 16 ന് പാലം പൂർത്തീകരിച്ചു. ഇതിനെ നർമ്മദ പാലം എന്നാണ് ആദ്യം വിളിച്ചിരുന്നത്. പണിയുന്നതിനായി വന്ന വലിയ ചിലവുകൾ കാരണം, പിന്നീട് ഇത് ഗോൾഡൻ ബ്രിഡ്ജ് എന്നറിയപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഇത് ദേശീയപാതയുടെ ഭാഗമായിരുന്നു. നർമദയിൽ പുതിയ പാലം നിർമ്മിച്ചതിനുശേഷം ഇതിലൂടെയുള്ള യാത്രാത്തിരക്ക് കുറഞ്ഞു. 1412 മീറ്റർ ആണ് ഗോൾഡൻ ബ്രിഡ്ജിന്റെ നീളം.
അവലംബം
|
Portal di Ensiklopedia Dunia