ഗ്യാലക്സി ക്ലസ്റ്റർ![]() ഗുരുത്വാകർഷണത്താൽ പരസ്പരം ബന്ധിതമായ നൂറുകണക്കിന് താരാപഥങ്ങളുടെ സമൂഹത്തെയാണ് ഗ്യാലക്സി ക്ലസ്റ്റർ അഥവാ താരാപഥസമൂഹം എന്നു വിളിയ്ക്കുന്നത്. സാധാരണയായി ഇവയുടെ പിണ്ഡം സൂര്യന്റെ പിണ്ഡത്തിന്റെ 1014–1015 മടങ്ങു വരെ വരാം. പ്രപഞ്ചത്തിലെ ഇന്ന് അറിയപ്പെടുന്ന, ഗുരുത്വാകർഷണത്താൽ ബന്ധിതമായ ഏറ്റവും വലിയ വിന്യാസങ്ങളാണ് ഇവ. 1980 കളിൽ സൂപ്പർ ക്ലസ്റ്ററുകൾ കണ്ടെത്തുന്നത് വരെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിന്യാസങ്ങളാണ് ഇവ എന്നാണ് കരുതപ്പെട്ടിരുന്നത്.[2] ഇവയുടെ ഒരു പ്രധാന പ്രത്യേകത ഇവയിൽ ഇൻട്രാക്ലസ്റ്റർ മീഡിയം എന്നറിയപ്പെടുന്ന ഉയർന്ന ഊഷ്മാവിലുള്ള പ്ലാസ്മ ഉണ്ടെന്നുള്ളതാണ്. ഇൻട്രാക്ലസ്റ്റർ മീഡിയത്തിൽ ക്ലസ്റ്ററിന്റെ ആകെ പിണ്ഡത്തിനനുസരിച്ച് 2–15 keV വരെ ചൂടുള്ള വാതകങ്ങൾ കാണപ്പെടുന്നു. ചെറിയ കൂട്ടം ഗ്യാലക്സികളെ ഗ്യാലക്സി ഗ്രൂപ്പ് എന്നാണ് വിളിയ്ക്കുന്നത്, ഇത്തരം കൂട്ടങ്ങൾ ഗ്യാലക്സി ക്ലസ്റ്റർ അല്ല. നിരവധി ഗ്യാലക്സി ഗ്രൂപ്പുകളോ ക്ലസ്റ്ററുകളോ കൂടിച്ചേർന്ന് സൂപ്പർ ക്ലസ്റ്റർ എന്നറിയപ്പെടുന്ന ബൃഹത് സമൂഹം ഉണ്ടാകുന്നു. നമ്മുടെ സമീപപ്രപഞ്ചത്തിലെ പ്രധാന ക്ലസ്റ്ററുകൾ വിർഗോ ക്ലസ്റ്റർ, ഫോർനാക്സ് ക്ലസ്റ്റർ, ഹെർക്യൂൾസ് ക്ലസ്റ്റർ, കോമ ക്ലസ്റ്റർ എന്നിവയാണ്. ഗ്രേറ്റ് അട്ട്രാക്ടർ എന്ന പേരിലുള്ള ഗ്യാലക്സികളുടെ വലിയ ഒരു കൂട്ടം നമ്മുടെ സമീപത്തുണ്ട്. ഇതിലെ പ്രധാന ക്ലസ്റ്റർ നോർമ ക്ലസ്റ്റർ എന്നറിയപ്പെടുന്നു. പ്രപഞ്ചത്തിന്റെ ഈ ഭാഗത്തുള്ള വികാസത്തെ സ്വാധീനിയ്ക്കാൻ തക്ക വലുതാണ് ഈ താരാപഥസമൂഹം.. അവലംബങ്ങൾ
|
Portal di Ensiklopedia Dunia