ഗ്രഹാം സ്റ്റെയ്ൻസ്
ഓസ്ട്രേലിയക്കാരനായ ഒരു സുവിശേഷകനും ഇന്ത്യയിൽ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഇടയിൽ പ്രവർത്തിച്ചിരുന്ന ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസ്. ഇന്ത്യയിൽ ഒഡീഷയിലെ കുഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന കാലത്ത്, തന്റെ രണ്ട് മക്കളോടൊപ്പം തീവച്ചു കൊല്ലപ്പെട്ടു. 1999 ജനുവരിയിൽ 22-ന് പത്ത് വയസ്സായ ഫിലിപ്പ്, ആറ് വയസ്സായ തിമോത്തി എന്നീ രണ്ട് ആൺമക്കളോടൊപ്പം, ഒഡീഷയിലെ ക്വഞ്ചാർ ജില്ലയിൽ പെടുന്ന മനോഹരപൂർ ഗ്രാമത്തിലെ തന്റെ സ്റ്റേഷൻ വാഗൻ വണ്ടിയിൽ രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദാരുണമായ ഈ കൊലപാതകങ്ങൾ അരങ്ങേറിയത്.[1][2] ഈ കൊലപാതക സംഘത്തിന്റെ നേതാവായിരുന്ന ഹിന്ദുത്വതീവ്രവാദിയും[3] ബജ്റംഗ് ദൾ പ്രവർത്തകനുമായ[4] ധാരാസിംഗ് 2003 ൽ ശിക്ഷിക്കപ്പെടുകയുണ്ടായി. അക്കാലത്ത് പ്രതാപ് ചന്ദ്ര സാരംഗി ആയിരുന്നു ഒഡിഷയിലെ ബജ്‌റംഗ്ദളിന്റെ പ്രധാന നേതാവ്.[1][5] 1965 മുതൽ ഒറീസ്സയിലെ പാവപ്പെട്ട പട്ടിക വർഗ്ഗക്കാരുടെ ഇടയിൽ പ്രത്യേകിച്ചും കുഷ്ഠരോഗികളായ ആളുകളുടെ ശുശ്രൂഷയും പരിചരണവുമായി കഴിയുകയായിരുന്നു അദ്ദേഹം. കടുത്ത മതപ്രചരണം നടത്തുന്നതായി സംഘ് പരിവാർ അദ്ദേഹത്തെ കുറിച്ച് ആരോപിച്ചിരുന്നു[6]. നിരവധി ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് അദ്ദേഹം മതപരിവർത്തനം നടത്തി എന്ന ധാരണ നിലനിൽക്കേ, എതിരാളികൾ ആരോപിക്കുന്ന, ജില്ലയിലെ ക്രിസ്ത്യൻ ജനസംഖ്യയിലുള്ള വർദ്ധന വളരെ ചെറിയതായിരുന്നു[7]. കണ്ണികൾ
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia