ഗ്രാന്റ് ഏലിയറ്റ്
ന്യൂസിലൻഡിനുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരങ്ങൾ കളിക്കുന്ന താരമാണ് ഗ്രാന്റ് ഡേവിഡ് ഏലിയറ്റ് എന്ന ഗ്രാന്റ് ഏലിയറ്റ്(ജനനം മാർച്ച് 21,1979) .ദക്ഷിണാഫ്രിക്കയിൽ ജനിച്ച് ന്യൂസിലൻഡിലേക്ക് കുടിയേറിയ ഏലിയറ്റ് 2008ൽ ഇംഗ്ലണ്ടിനെതിരെ നേപ്പിയറിൽ നടന്ന ടെസ്റ്റ് മൽസരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്[1].2009 ലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ 31 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഏലിയറ്റിന്റെ ബൗളിംഗ് മികവിൽ ന്യൂസിലൻഡ് സെമിഫൈനലിൽ എത്തി. 2015ൽ ശ്രീലങ്കയ്ക്കെതിരെ ഡുനെഡിനിൽ നടന്ന ഏകദിന മൽസരത്തിൽ ലൂക്ക് റോഞ്ചിയോടൊപ്പം ചേർന്ന് ഏകദിനക്രിക്കറ്റിലെ ആറാം വിക്കറ്റിലെ ഏറ്റവും ഉയർന്ന സഖ്യത്തിൽ ഏലിയറ്റ് പങ്കാളിയായി.267* റൺസാണ് റെക്കോർഡ് സഖ്യത്തിൽ ഇരുവരും അടിച്ചുകൂട്ടിയത്[2].2015 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനലിൽ 84 റൺസെടുത്ത ഏലിയറ്റിന്റെ മികവിൽ ദക്ഷിണാഫ്രിക്കയെ മറികടന്ന് ന്യൂസിലൻഡ് ആദ്യമായി ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ എത്തി[3].മെൽബണിൽ നടന്ന ഫൈനലിലും 83 റൺസെടുത്ത് അദ്ദേഹം തിളങ്ങി[4]. ആഭ്യന്തര ക്രിക്കറ്റിൽ വെല്ലിംഗ്ടൺ ടീമിനുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.2016ൽ അദ്ദേഹം രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു. അവലംബം
പുറത്തേക്കുള്ള കണ്ണികൾGrant Elliott എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia