ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ പരമ്പര
![]() സാന്റ്ബോക്സ് ശൈലിയിലുള്ള ഒരു വീഡിയോ ഗെയിം പരമ്പരയാണ് ഗ്രാന്റ് തെഫ്റ്റ് ഓട്ടോ. ഡേവ് ജോൺസിന്റെ നേതൃത്വത്തിൽ സ്കോട്ടിഷ് കമ്പനിയായ റോക്ക്‌സ്റ്റാർ നോർത്ത് (മുമ്പ് ഡിഎംഎ ഡിസൈൻ) ആണ് ഈ പരമ്പര നിർമിച്ചത്. റോക്ക്‌സ്റ്റാർ ഗെയിംസ് എന്ന കമ്പനിയാണ് ഇതിന്റെ നിർമാതാക്കൾ. ഗെയിമിങിലെ മിക്ക ഘടകങ്ങളുടേയും മിശ്രിതമാണ് പരമ്പരയിലെ എല്ലാ കളികളും. പല വിവാദങ്ങളും ഈ പരമ്പരയെച്ചൊലി ഉണ്ടായിട്ടുണ്ട്. അധോലോകത്തിന്റെ ഉന്നതികളിലേക്ക് ഉയരാൻ ശ്രമിക്കുന്നവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. പ്രധാനകഥാപാത്രത്തേയോ അവരുടെ സംഘടനേയോ ചതിച്ച ഒരാളായിരിക്കും സാധാരണയായി ഇതിലെ പ്രതിനായകൻ. 1997ൽ ആരംഭിച്ച ഈ പരമ്പരയിൽ ഇതേവരെ എട്ട് പ്രധാന കളികളും രണ്ട് അനുബന്ധ കളികളും പുറത്തിറങ്ങി. ചലച്ചിത്രരംഗത്തെ പല പ്രമുഖരും ഇതിലെ പ്രധാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിട്ടുണ്ട്. മോട്ടോർ വാഹനങ്ങളുടെ മോഷണത്തെ സൂചിപ്പിക്കുന്ന ഗ്രാന്റ് തെഫ്റ്റ് ഓട്ടോ എന്ന പ്രയോഗത്തിൽനിന്നാണ് പരമ്പരയുടെ പേരിന്റെ ഉദ്ഭവം. സെപ്റ്റംബർ 26, 2007 വരെ പരമ്പരയിലെ കളികളുടെ 6കോടി 5ലക്ഷം പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ടേക്ക്-ടൂ ഇന്ററാക്ടീവിന്റെ മാർച്ച് 26, 2008 വരെയുള്ള കണക്കുകളനുസരിച്ച് ലോകമെമ്പാടും ഇതിന്റെ 7 കോടി പതിപ്പുകളാണ് വിറ്റുപോയിരിക്കുന്നത്. [3] ജിടിഎ പരമ്പരയിലെ ദ്വിമാന ഗെയിമുകൾജിടിഎ പരമ്പരയിലെ ത്രിമാന ഗെയിമുകൾ
അവലംബം
|
Portal di Ensiklopedia Dunia