ഗ്രാൻഡ് സ്ലാം (ടെന്നീസ്)
Location of the four major tennis championships ഒരു വർഷം നടക്കുന്ന പ്രധാനപ്പെട്ട നാല് ടെന്നീസ് ടൂർണമെന്റുകളാണ് ഗ്രാൻഡ് സ്ലാം ടൂർണമെന്റുകൾ. ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ, യു.എസ്. ഓപ്പൺ എന്നിവയാണ് ഗ്രാന്റ്സ്ലാം ടെന്നീസ് ടൂർണമെന്റുകൾ. പാരമ്പര്യത്തിലും, കളിക്കാരുടെ റാങ്കിംഗിലും, പ്രതിഫലത്തിലും, ജനപ്രിയതയിലുമെല്ലാം ഇവ മറ്റു ടെന്നീസ് ടൂർണമെന്റുകളേക്കാൾ മുന്നിൽ നിൽക്കുന്നു. ഒരു കളിക്കാരനോ/ക്കാരിയോ ഡബിൾസ് ടീമോ ഒരു കലണ്ടർ വർഷത്തിലെ എല്ലാ ഗ്രാന്റ്സ്ലാം ടൂർണമെന്റുകളും വിജയിച്ചാൽ അവർക്ക് ഗ്രാൻഡ് സ്ലാം ലഭിക്കുന്നു. ഒരേ കലണ്ടർ വർഷത്തിലല്ലാതെ തുടർച്ചയായി എല്ലാ ഗ്രാന്റ്സ്ലാം ടൂർണമെന്റുകളും വിജയിക്കുകയാണെങ്കിൽ അത് നോൺ-കലണ്ടർ വർഷ ഗ്രാൻഡ് സ്ലാമായി അറിയപ്പെടും. ഒരു കളിക്കാരൻ നാല് ഗ്രാന്റ്സ്ലാമുകളും വിവിധ വർഷങ്ങളിലായി നേടിയിട്ടുണ്ടെങ്കിൽ അതിനെ കരിയർ ഗ്രാൻഡ് സ്ലാം എന്നു വിളിക്കുന്നു. നാലെണ്ണത്തിൽ മൂന്നെണ്ണമാണ് വിജയിക്കുന്നതെങ്കിൽ സ്മോൾ സ്ലാം എന്നാണ് പറയുക. ഒരു കളിക്കാരൻ ഒരേ കലണ്ടർ വർഷത്തിലെ എല്ലാ ഗ്രാന്റ്സ്ലാമുകളും ഒളിമ്പിക്സിലെ ടെന്നീസ് സ്വർണ്ണമെഡലും നേടിയാൽ അതിനെ ഗോൾഡൻ സ്ലാം എന്നു പറയുന്നു. ടൂർണമെന്റ് വിശദാംശങ്ങൾ
വിജയികൾഗ്രാൻഡ് സ്ലാം ചാമ്പ്യന്മാർ
Players who completed the Grand SlamChronological
Per player
ഇതും കാണുക
അവലംബംബാഹ്യ ലിങ്കുകൾGrand Slam (tennis) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia