ഗ്രീക്ക് ഭാഷ
ഗ്രീക്ക് (ελληνική γλώσσα IPA: [eliniˈci ˈɣlosa] അല്ലെങ്കിൽ എളുപ്പത്തിൽ ελληνικά IPA: [eliniˈka] — "ഹെല്ലെനിക്ക്") എന്നത് 6,746 വർഷത്തെ രേഖപ്പെടുത്തിയ ചരിത്രമുള്ള, ഇൻഡോ-യൂറോപ്യൻ ഭാഷകളിൽ വച്ച് ഏറ്റവും പഴക്കമുള്ള, ഭാഷയാണ്. ഇന്ന്, ഗ്രീസ്, സൈപ്രസ്, അൽബേനിയ, ബൾഗേറിയ, മാസിഡോണിയ, ഇറ്റലി, തുർക്കി, അർമേനിയ, ജോർജ്ജിയ, യുക്രെയിൻ, മൊൾഡോവ, റുമാനിയ, റഷ്യ, ഈജിപ്റ്റ്, ജോർദ്ദാൻ എന്നീ രാജ്യങ്ങളിൽ താമസിക്കുന്ന ധാരാളം പേരും, ഓസ്ട്രേലിയ, അമേരിക്ക, ജർമനി എന്നിവിടങ്ങളിൽ കുടിയേറിപ്പാർത്തവരും ഉൾപ്പെടെ ഏതാണ്ട് 150-250 ലക്ഷം ജനങ്ങൾ ഗ്രീക്ക് സംസാരിക്കുന്നവരായുണ്ട്. ലോകത്തിലെ ഏറ്റവും പഴയ ഭാഷകളിലൊന്നാണ് ഗ്രീക്ക്. ലോകത്ത് ദൃശ്യമാകുന്ന ആദ്യ ഭാഷയാണിത്. ഒരു ഭാഷയെ ലോകമാക്കി മാറ്റുന്ന ആദ്യത്തെ ഭാഷയായിരുന്നു അത്. ഗ്രീക്ക് അക്ഷരമാല(ആദ്യമായി സ്വരാക്ഷരങ്ങൾ ഉൾപ്പെടുത്തിയ) ഉപയോഗിച്ചാണ് ക്രി. മു. 9ആം നൂറ്റാണ്ടു മുതൽ ഗ്രീസിലും, ക്രി. മു. 4ആം നൂറ്റാണ്ടുമുതൽ സൈപ്രസിലും, ഗ്രീക്ക് എഴുതിപ്പോരുന്നത്. ഗ്രീക്ക് സാഹിത്യത്തിന് മൂവായിരം വർഷത്തോളം ഉള്ള ഇടമുറിയാത്ത ചരിത്രമുണ്ട്. അലക്സാണ്ടറുടെ ഏഷ്യയിലേക്കുള്ള ആക്രമണങ്ങളുടെ തുടർച്ചയായി കിഴക്ക് അഫ്ഘാനിസ്താൻ വരെയുള്ള പ്രദേശങ്ങളിൽ ഗ്രീക്കിന്റെ ഉപയോഗം വ്യാപകമായിരുന്നു. ഗ്രീക്കിലെഴുതിയ അശോകന്റെ ശിലാശാസനങ്ങൾ അഫ്ഘാനിസ്താനിൽ കന്ദഹാർ പ്രദേശത്തു നിന്നും ലഭ്യമായിട്ടുണ്ട്[4]. രണ്ടു ഭാഷകൾആധുനിക കാലത്ത് രണ്ടുതരം ഗ്രീക്ക് ഭാഷകൾ ഒരേ സമയം നിലനിൽക്കുന്ന അവസ്ഥയുണ്ട് (വാമൊഴിയും വരമൊഴിയും). ഡിമോടികി (ഡിമോട്ടിക് ഗ്രീക്ക്) അഥവാ സാധാരണക്കാർ സംസാരിക്കാനുപയോഗിക്കുന്ന ഭാഷ; കഥാറെവോസ എന്ന ശുദ്ധീകരിക്കപ്പെട്ട ഗ്രീക്ക് ഭാഷ എന്നിവ രണ്ടും ഗ്രീക്ക് ഭാഷയുടെ ഭാഗങ്ങളാണ്. കഥാറെവോസ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ സമയത്ത് പുരാതന ഗ്രീക്ക് ഭാഷയും ആധുനിക ഭാഷയും യോജിപ്പിച്ച് പുതുതായി രൂപം കൊണ്ട ഗ്രീസ് രാജ്യത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കുപയോഗിക്കാനായി കൃത്രിമമായി നിർമ്മിക്കപ്പെട്ടതാണ്. 1976-ൽ ഡിമോട്ടികി ഗ്രീസിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കപ്പെട്ടു. ഇതിൽ കഥാറെവോസെയുടെ സ്വഭാവങ്ങളും ഉൾപ്പെടുത്തിയ രൂപത്തെയാണ് സ്റ്റാൻഡേഡ് മോഡേൺ ഗ്രീക്ക് എന്ന് വിളിക്കുന്നത്. വിദ്യാഭ്യാസത്തിനും ഔദ്യോഗിക ആവശ്യങ്ങൾക്കും ഈ ഭാഷയാണ് ഇപ്പോളുപയോഗിക്കുന്നത്. അവലംബം
സ്രോതസ്സുകൾ
പുറത്തേയ്ക്കുള്ള കണ്ണികൾ![]() വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ ലഭ്യമാണ് പൊതു പശ്ചാത്തലംവിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ Standard Greek പതിപ്പ്
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ Pontic Greek പതിപ്പ്
Greek language എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഭാഷാപഠനം
നിഘണ്ടുക്കൾ
സാഹിത്യം
|
Portal di Ensiklopedia Dunia