ഗ്രീസുകാർ ലോക വാസ്തുവിദ്യയ്ക്ക് നൽകിയ ഒരു മഹത്തായ സംഭാവനയാണ് ഏതൻസിൽ പാർതിനോൺ ക്ഷേത്രം
17 ലോകപൈതൃക കേന്ദ്രങ്ങളാണ് ഗ്രീസിലുള്ളത്. ഇതിൽ 15 എണ്ണം സാംസ്കാരിക പ്രാധാന്യമുള്ള ലോകപൈതൃക കേന്ദ്രങ്ങളും അവശേഷിക്കുന്ന രണ്ടെണ്ണം സാംസ്കാരികമായും പാരിസ്ഥിതികമായും പ്രാധാന്യമുള്ള കേന്ദ്രങ്ങളാണ്. ബസ്സേയിലെ അപ്പോളോദേവെന്റെ ക്ഷേത്രമാണ് അദ്യമായി ഗ്രീസിൽനിന്നും പൈതൃകപട്ടികയിൽ ഉൾപ്പെടുത്തിയ കേന്ദ്രം. 1986-ലായിരുന്നു അത്. ഏറ്റവും ഒടുവിലായി 2007-ൽ കോർഫുവിലെ പുരാതന നഗരമാണ് ലോകപൈതൃക പദവി നേടിയത്.
ഈ പൈതൃകകേന്ദ്രങ്ങളിലെ അഞ്ചെണ്ണം ദ്വീപുകളിലാണ് സ്ഥിതിചെയ്യുന്നത്. 11 എണ്ണം പ്രധാന കരപ്രദേശത്തും(ഗ്രീക് ഉപദ്വീപ്) ഒരെണ്ണം ഈ രണ്ടു പ്രദേശങ്ങളിലുമായി വിന്യസിക്കപ്പെട്ടിരിക്കുന്നു. ഇവക്ക് പുറമെ മറ്റ് 8 പ്രദേശങ്ങൾ ലോകപൈതൃക സ്ഥാനത്തിനായുള്ള നിരീക്ഷണപട്ടികയിലുണ്ട്(Tentative List).[1]
പൗരാണിക യവന വാസ്തുകലയുടെയും ശിപകലയുടേയും മകുടോദാഹരണമാണ് ഏതൻസിലെ അക്രോപൊളിസ്. ഭൂപ്രകൃതിയോടും ചുറ്റുപാടുകളോടും യോജിക്കും വിധം സ്ഥാപിച്ചിരിക്കുന്ന നിരവധി വാസ്തുനിർമ്മിതികൾ ഈ സമുച്ചയത്തിനകത്തുണ്ട്. പ്രാചീന ഗ്രീക് കലാസൗന്ദര്യ ബോധത്തിന്റെ ഗർവ്വിതമായ ആവിഷ്കാരമാണ് അക്രോപോളിസ്. അക്രോപോളിസിലെ ഏറ്റവും പ്രശതമായ നിർമിതിയാണ് പാർഥിനോൺ ക്ഷേത്രം. ക്രിസ്തുവിനും മുൻപ് 5-ആം നൂറ്റാണ്ടിനോടടുത്താണ് ഇത് പൂർത്തിയായത്. അന്ന് മുതൽക്കേ ഈ വിസ്മയം ലോകത്തിന്റെ വിവിധകോണുകളിലുള്ള വാസ്തുശൈലികളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.
മാസഡോൺ സാമ്രാജ്യത്തിന്റെ ആദ്യത്തെ തലസ്ഥാനനഗരമായിരുന്നു പുരാതന ഐഗൈ നഗരം. റ്റുമുലസ്(Tumulus) എന്ന അറിയപ്പെടുന്ന 300ഓളം ശവകുടീരങ്ങൾ ഈ പ്രദേശത്തുനിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ഒന്ന് അലക്സാണ്ടർ ചക്രവർത്തിയുടെ പിതാവായ ഫിലിപ്പ് രണ്ടാമന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അപ്പോളോ ദേവനുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്ന ഡെൽഫി പ്രാചീന യവനരുടെ ഒരു ആദ്ധ്യാത്മിക കേന്ദ്രംകൂടിയായിരുന്നു. പർനാസ്സസ് പർവതനിരയുടെ താഴ്വരയിലുള്ള ഡെൽഫിയിലെ അപ്പോളോ ദേവന്റെ ക്ഷേത്രത്തെ പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ധുവായാണ് യവനർ കരുതിയിരുന്നത്. ബി.സി എട്ടാം നൂറ്റാണ്ടിലാണ് ഇത് പണിതീർന്നത്. ഗ്രീക് സാംസ്കാരിക ഐക്യത്തിന്റെ ഒരു പ്രതീകം കൂടിയാണ് ഡെൽഫി.
പെലോപ്പോണെസിൽ]] ആൽഫിയോസ് നദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം പുരാതന ഒളിമ്പിക്സിന്റെ വേദിയായിരുന്നു. 776 BCയിലാണ് ആദ്യത്തെ ഒളിമ്പിക്സ് മത്സരത്തിന് തുടക്കമായത്. പുരാതനമായ നിരവധി ക്ഷേത്രങ്ങളും മണ്ഡപങ്ങളും കൂടാതെ അനേകം കായികമത്സര നിർമ്മിതികളും സ്റ്റേഡിയങ്ങളുമെല്ലാം ഒളിമ്പിയയിലുണ്ട്.
മൈസ്സീനിയൻ ഗ്രീസിലെ രണ്ട് പ്രധാന നഗരങ്ങളായിരുന്നു മൈസ്സെനീയെയും റ്റിറിൻസും. ക്രിസ്തുവിനും മുൻപ് 15-മുതൽ 12 വരെയുള്ള നൂറ്റാണ്ടുകളായിരുന്നു ഈ നഗരങ്ങളുടെ സുവർണ്ണ കാലം. മൈസ്സിനെയിലെ സിംഹ കവാടവും Treasury of Atreusആർട്യൂസിന്റെ ഖജനാവും അത്യുത്തമ മാനവിക കലാസൃഷ്ടികളായാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഗ്രീക് പുരാണമനുസരിച്ച് അപ്പോളോ ദേവന്റെയും ആർട്ടെമീസ് ദേവന്റെയും ജനനസ്ഥലമാണ് ഡീലോസ്. പാൻ ഹെല്ലെനിക് കാലഘട്ടത്തിലെ ഒരു പ്രധാന കേന്ദ്രംകൂടിയായിരുന്നു ഈ പ്രദേശം. ഗ്രീസിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള തീർത്ഥാടകരെ ഈ കേന്ദ്രം ആകർഷിച്ചിരുന്നു.
315 B.C. യിൽ സ്ഥാപിതമായ ഒരു തലസ്ഥാന നഗരവും തുറമുഖവുമാണ് തെസ്സലോനികി. ഗ്രീസിൽ ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനു മുന്നോടിയായുള്ള ഒരു പ്രധാന കേന്ദ്രമായിരുന്നു ഈ നഗരം. നിരവ്ധി ക്രൈസ്തവ ദേവാലയങ്ങൾ ഇവിടെയുണ്ട്.
ഈ ചെറിയ ദ്വീപിൽ നിരവധി നാഗരികർ അധിവസിച്ചിരുന്നു. ഒരു പുരാതന കോട്ട തുറമുഖ നഗരമാണ് പൈത്തഗോറിയൻ. ഹീര ദേവിയുടെ ക്ഷേത്രമാണ് ഹെറായിയോൺ (Heraion) എന്ന് അറിയപ്പെടുന്നത്.
ബി.സി അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ അപ്പോളോ ക്ഷേത്രം നിർമിച്ചത്. ആർക്കേഡിയൻ പർവതനിരയിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽനിന്നാണ് ഇന്ന് കണ്ടുപിടിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും പഴക്കമേറിയ കൊറിന്ത്യൻ സ്തംഭം ലഭിച്ചിട്ടുള്ളത്.
ചെങ്കുത്തായ മലകളുടെ മിക്കവാറും അപ്രാപ്യമായ ഭാഗത്ത് പടുതുയർത്തിയിരിക്കുന്ന് മഠങ്ങൾ ഇവിടത്തെ ഒരു പ്രത്യേകതയാണ്. 15-ആം നൂറ്റാണ്ടിൽ ഭൂമിശാസ്ത്രപരമായ പരിമിതികളെ വകവെക്കാതെയാണ് 24മഠങ്ങൾ നിർമിച്ചിട്ടുള്ളത്.
1054മുതൽക്കെ ഒരു ഓർത്തഡോക്സ് ആത്മീയ കേന്ദ്രവും ബിസന്റൈൻ നാളുകൾ മുതലെ ഒരു സ്വയംഭരണ പ്രദേശവുമാണ് അഥോസ് പർവ്വതം. നിരവധി കലാകാരന്മാർക്കും ഈ പർവ്വതം പ്രചോദനമായിട്ടുണ്ട്.