ഗ്രീൻ കാർപ്പറ്റ് പദ്ധതികേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഹരിത പരവതാനി ഒരുക്കി സന്ദർശകരെ ആകർഷിക്കാൻ ടൂറിസം വകുപ്പ് ആവിഷകരിച്ച പദ്ധതിയാണ് ഗ്രീൻ കാർപ്പറ്റ് പദ്ധതി.ടൂറിസം കേന്ദ്രങ്ങളെ മെച്ചെപ്പെടുത്തുകയും സുസ്ഥിരമായ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്ന തരത്തിലാണ് സംരംഭം. ഓരോ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് 84 കേന്ദ്രങ്ങളാണ് ഈ പദ്ധതിയിലുള്ളത്.[1] ലക്ഷ്യങ്ങൾടൂറിസം കേന്ദ്രങ്ങൾ അതിഥികളെ സ്വീകരിക്കുന്നതിനു തയാറെടുപ്പുകൾ നടത്തുക, ടൂറിസം കേന്ദ്രങ്ങളുടെ പരിപാലത്തിനായി സുസ്ഥിര സംവിധാനം രൂപപ്പെടുത്തുക, ടൂറിസം കേന്ദ്രങ്ങൾ ജനങ്ങൾക്കു ജീവിക്കാനും സന്ദർശിക്കാനുമുള്ള മികച്ച ഇടങ്ങളായി മാറ്റുക, ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഗ്രീൻകാർപ്പറ്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. പ്രവർത്തനങ്ങൾശാസ്ത്രീയമായി മാലിന്യം ശേഖരിക്കുന്നതിനും പരിപാലിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങൾ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. പൊതുശൗചാലയങ്ങൾ , ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള മികച്ച മാർഗങ്ങൾ, പ്രകാശ സംവിധാനങ്ങൾ, നടപ്പാതകൾ, സൂചനാ ബോർഡുകൾ, മറ്റു ആവശ്യ സൗകര്യങ്ങൾ, ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളവും ഭക്ഷണവും ഉറപ്പുവരുത്തുന്നതിനുളള ക്രമീകരണങ്ങൾ, പരിസ്ഥിതി അനുകൂലമായ ഹരിത സൗഹൃദ ആശയങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള വിവിധ പദ്ധതികൾ എന്നിവയും നടപ്പിലാക്കും സുരക്ഷക്കും സംരക്ഷണത്തിനുമുള്ള ക്രമീകരണങ്ങളും അടിയന്തര പ്രതികരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുകയും സന്ദർശകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനും അഭിപ്രായം രേഖപ്പെടുത്തുന്നതിനും ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കുകയും ചെയ്യും. പരിശീലനം നേടിയ ഉത്തരവാദിത്തബോധമുള്ള ജീവനക്കാർ, വളണ്ടിയർമാർ, വിവിധ സേവനദാതാക്കൾ എന്നിവർക്കു തിരിച്ചറിയൽ കാർഡും യൂനിഫോമും ഉറപ്പുവരുത്തും. [2] അവലംബം
|
Portal di Ensiklopedia Dunia