ഗ്രീൻ കേരള എക്സ്പ്രസ്കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ വകുപ്പ് , ശുചിത്വമിഷൻ, സി-ഡിറ്റ് , കില എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ രൂപം നൽകിയ ഗ്രീൻ കേരള എക്സ്പ്രസ് ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ആദ്യത്തെ സോഷ്യൽ റിയാലിറ്റി ഷോ ആണ്.[അവലംബം ആവശ്യമാണ്] .140 ഗ്രാമപഞ്ചായത്തുകൾ, 10 മുനിസിപ്പാലിറ്റികൾ, 2 കോർപ്പറേഷനുകൾ എന്നിവയെ പങ്കെടുപ്പിച്ചുകൊണ്ട് സുസ്ഥിര വികസനമാതൃകകൾ വികസിപ്പിച്ചെടുത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഒരു മത്സരമായിരുന്നു ഇത്. കൃഷി, ജലവിഭവസംരക്ഷണം, ഭക്ഷ്യസുരക്ഷ, സാമൂഹികസുരക്ഷ, കുടുംബശ്രീ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, ഊർജം, ഭവനനിർമ്മാണം, സ്ത്രീ ശാക്തീകരണം, ഗ്രാമസഭയിലെ പങ്കാളിത്തം എന്നീ മേഖലകളിൽ പഞ്ചായത്തുകൾ കൈവരിച്ച നേട്ടങ്ങൾ ആണ് ഈ സോഷ്യൽ റിയാലിറ്റി ഷോയിലൂടെ സംപ്രേഷണം ചെയ്തത്. ഈ സംരംഭം വിവിധ എപ്പിസോഡുകളിലൂടെ സംപ്രേഷണം ചെയ്തത് ദൂരദർശൻ തിരുവനന്തപുരം നിലയമാണ്.[1] മത്സരരീതിപഞ്ചായത്തുകൾ സമർപ്പിച്ച പൂരിപ്പിച്ച ചോദ്യാവലി, ദൃശ്യചിത്രം, മറ്റ് അനുബന്ധ സാമഗ്രികൾ, പ്രചാരണോപാധികൾ എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു ആദ്യഘട്ടത്തിലെ തെരഞ്ഞെടുപ്പ് സംസ്ഥാനതലത്തിൽ രൂപീകൃതമായ ഒരു സാങ്കേതിക ജൂറിയാണ് എൻട്രികൾ വിലയിരുത്തിയത് . .ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളെ സോഷ്യൽ റിയാലിറ്റിഷോയിൽ സ്വന്തം വികസന മാതൃകകൾ അവതരിപ്പിക്കാൻ ക്ഷണിച്ചു. ദൃശ്യ ചിത്രങ്ങൾ, മറ്റ് പ്രചാരണോപാധികൾ എന്നിവയുടെ സഹായത്തോടെ പഞ്ചായത്തിന്റെ പ്രതിനിധി വിശിഷ്ട ജൂറിയുടെ മുന്നിൽ സ്വന്തം പഞ്ചായത്തിന്റെ മേന്മകൾ അവതരിപ്പിച്ചു.ജൂറിയും സദസ്യരും ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാനും അവസരം നൽകി. അപ്രകാരം തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളെ അവസാനഘട്ടത്തിൽ വിശദമായ വിശകലനത്തിന് വിധേയമാക്കി.. ഈ പ്രക്രിയയിലൂടെ ഏറ്റവും നല്ല സുസ്ഥിര മാതൃകകൾ വികസിപ്പിച്ചെടുത്ത പഞ്ചായത്തുകളെ തെരഞ്ഞെടുക്കുകയായിരുന്നു . സംപ്രേഷണംതിരുവനന്തപുരം ദൂരദർശനിലൂടെ 2010 മാർച്ച് ഒന്നിന് ഒന്നാമത്തെ പ്രക്ഷേപണം ആരംഭിച്ചു തിങ്കൾ മുതൽ വെളളി വരെ എല്ലാ ദിവസവും വൈകിട്ട് 5.05 നും രാത്രി 8.30 നും ആണ് ഈ റിയാലിറ്റി ഷോ സംപ്രേഷണം ചെയ്തിരുന്നത്. 70 എപ്പിസോഡുകളുടെ അവസാനം, സമ്മാന വിതരണത്തോടെ 2010 ജൂലൈ 26 നു പരിപാടി പൂർത്തിയാക്കി. [2]. വിധി കർത്താക്കൾഡോ. കെ.പി. കണ്ണൻ, ഡോ. വിനീത മേനോൻ, ഡോ. ആർ.വി.ജി.മേനോൻ, പ്രൊഫ. എം.കെ. പ്രസാദ്, ആർ. ഹേലി, നിർമ്മല സാനു ജോർജ് എന്നീ മുഖ്യ ജൂറികളടക്കം വിവിധ മേഖലകളിലെ 41 ഓളം പ്രമുഖരാണ് വിധി നിർണയം നടത്തിയത്. നിർമാണം - നിർവഹണംസി-ഡിറ്റ്- കെ മോഹൻകുമാർ (സി-ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടർ, ജി. സാജൻ (അസിസ്റ്റൻറ് സ്റ്റേഷൻ ഡയറക്ടർ, ദൂരദർശൻ) , കെ മനോജ് കുമാർ, ഗിരീഷ് എടവരാട് (ചീഫ് പ്രൊഡ്യൂസർ), റിസർച്ച്- സാജു കൊമ്പൻ, സിറിൾ രാധാകൃഷ്ണൻ, നിലീന അത്തോളി, യൂസഫ് ചെമ്പൻ, രോഹിണി കുമാർ, മിക്കി, അജിത്ത്, രാഗി (പ്രൊഡ്യൂസർ), എൻ പി നിസ (അവതാരക). സമ്മാന ഘടനഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച പഞ്ചായത്തിന് ഒരു കോടി രൂപയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് എത്തിയവർക്ക് അമ്പതും, ഇരുപത്തഞ്ചു ലക്ഷം വീതവും ആണ് സമ്മാനം നൽകിയത് . .ഒന്നാം റൗണ്ട് മാത്രം വിജയിച്ചവർക്ക് 10 ലക്ഷവും പ്രശംസാപത്രവും ലഭിച്ചു. [3]മുനിസിപ്പാലിറ്റി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിനു 50 ലക്ഷവും രണ്ടാം സ്ഥാനത്തിനു 25 ലക്ഷവും സമ്മാനമായി നൽകി. രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്ത പഞ്ചായത്തുകൾപാലക്കാട് ജില്ലയിൽ നിന്ന് കണ്ണാടി, എലപ്പുളളി, അകത്തേത്തറ, ആലപ്പുഴയില് നിന്ന് പാലമേല്, ചെറിയനാട്, കഞ്ഞിക്കുഴി, തൃശ്ശൂര് ജില്ലയില് നിന്ന് കൊരട്ടി, അടാട്ട്, വയനാട് ജില്ലയില് നിന്ന് മീനങ്ങാടി, മാനന്തവാടി, മലപ്പുറത്തു നിന്ന് നിലമ്പൂര്, കോഴിക്കോട് നിന്ന് കൊടിയത്തൂര് തിരുവനന്തപുരത്ത് നിന്ന് ആര്യനാട്, കുന്നത്തുകാല്, കൊല്ലത്ത് നിന്ന് ശൂരനാട് വടക്ക് എന്നീ പഞ്ചായത്തുകളാണ് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. [4] വിജയികൾപഞ്ചായത്ത്
മുനിസിപ്പാലിറ്റി
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia