ഗ്രേപ്പ്‌വൈൻ (ടെക്സസ്)
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്പൊളിറ്റൻ പ്രദേശത്തെ റ്ററന്റ് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ഗ്രേപ്പ്‌വൈൻ. 2010ലെ കാനേഷുമാരി പ്രകാരം നഗരത്തിൽ 46,334 പേർ വസിക്കുന്നു. തദ്ദേശീയമായി വളർന്നിരുന്ന മുന്തിരിയിൽനിന്നാണ് നഗരത്തിന് ഈ പേരു വന്നത്[3]. 2007ൽ CNNMoney.com "അമേരിക്കയിൽ ജീവിക്കാൻ ഏറ്റവും പറ്റിയ നഗരങ്ങളിലൊന്നായി" ("America's Best Places to Live") ഗ്രേപ്പ്‌വൈൻ നഗരത്തെ തിരഞ്ഞെടുത്തു[4]. ഭൂമിശാസ്ത്രംഗ്രേപ്പ്വൈൻ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°56′6″N 97°5′9″W / 32.93500°N 97.08583°W (32.935025, -97.085784) ആണ്.[5] യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന് മൊത്തം 35.9 ചതുരശ്ര മൈൽ (92.9 കിമീ²) വിസ്തീർണ്ണമുണ്ട്. , ഇതിൽ 32.3 ചതുരശ്ര മൈൽ (83.6 കിമീ²) കരപ്രദേശവും 3.6 ചതുരശ്ര മൈൽ (9.3 കിമീ²) (9.98%) പ്രദേശം ജലവുമാണ്.
സഹോദര നഗരങ്ങൾ
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾGrapevine, Texas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia