2007ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം 5.6ദശലക്ഷം ആളുകൾ അധിവസിക്കുന്ന ഹ്യൂസ്റ്റൺ-ഷുഗർലാൻഡ്-ബേടൗൺ പ്രദേശം അമേരിക്കയിലെ ആറാമത്തെ ഏറ്റവും വലിയ മെട്രോപ്പൊളിറ്റൻ പ്രദേശമാണ്.[2][3][4]. ജനസംഖ്യ പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് 2.14ദശലക്ഷം ആളുകൾ അധിവസിക്കുന്നതും ടെക്സസിന്റെ സാമ്പത്തിക സാംസ്കാരിക കേന്ദ്രവുമായ ഹ്യൂസ്റ്റൺ നഗരത്തിലാണ്.[5]
അമേരിക്കയിൽ ഏറ്റവും വേഗം വളർന്നുകൊണ്ടിരിക്കുന്ന മെട്രോപ്പൊളിറ്റൻ പ്രദേശങ്ങളിലൊന്നാണ് ഹ്യൂസ്റ്റൺ. 1990 സെൻസസിനും 2000 സെൻസസിനും ഇടയ്ക്ക് ഇവിടുത്തെ ജനസംഖ്യ 25.2 ശതമാനം (950,000 പേർ) വർദ്ധിച്ചു . ഇതേ സമയത്ത് അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യ 13.2 ശതമാനം മാത്രമായിരുന്നു വർദ്ധിച്ചത്. 2000നും 2007നും ഇടയ്ക്ക് ജനസംഖ്യയോട് 912,994 പേർ കൂടുതൽ ചേർന്നു.[6]
2000നും 2030നും ഇടയ്ക്ക് 2.66 ദശലക്ഷം ആളുകൾ ചേർന്നുകൊണ്ട് ജനസംഖ്യാവളർച്ചയിൽ രാജ്യത്തെ അഞ്ചാമത്തെ ഏറ്റവും വളർച്ചയേറിയ പ്രദേശമായി ഇതു മാറുമെന്ന് വുഡ്സ് & പൂൾ ഇക്കണോമിക്സ് കണക്കാക്കുന്നു.[7]