ഗ്രേറ്റ് പർജ്
മുഖവുര![]() അക്കാലത്തെ സോവിയറ്റ് ഭരണകൂടത്തിന്റെ കണ്ണിൽ പ്രതിവിപ്ലവകാരികൾ ആയി തോന്നിയവരെ ജനങ്ങളുടെ ശത്രുക്കൾ എന്ന് മുദ്രകുത്തി വധശിക്ഷക്ക് വിധിച്ചു. ജോസഫ് സ്റ്റാലിൻ തനിക്ക് പാർട്ടിയിലും സോവിയറ്റ് യൂണിയനിലും തന്റെ അധീശത്വം ഉറപ്പിക്കാൻ തനിക്ക് എതിരെ തിരിയും എന്ന് സംശയം ഉള്ള എല്ലാവരെയും ഈ കാലഘട്ടത്തിൽ കൊന്നൊടുക്കി. കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ആയിരുന്ന പല രാഷ്ട്രീയ പ്രവർത്തകരും സർക്കാർ ജോലിക്കാർ ഉൾപ്പെടെ കൊല്ലപ്പെട്ടു. സ്വന്തമായി ഭൂമി ഉണ്ടായിരുന്ന കൂലാക് ( Kulak) എന്ന് അറിയപ്പെട്ടിരുന്ന കർഷകരും, സാധാരണ തൊഴിലാളികളും ഇങ്ങനെ വധിക്കപ്പെട്ടു.[3] NKVD എന്ന സോവിയറ്റ് രഹസ്യപ്പോലീസ് ന്റെ പ്രവർത്തനങ്ങൾ രാജ്യത്തിലെ ന്യൂനപക്ഷജനതയെ പ്രത്യേകിച്ചും പോളിഷ് വംശജരായ സോവിയറ്റ് പൌരന്മാരെ ഫിഫ്ത്ത് കോളം സമുദായങ്ങൾ ആക്കി ചിത്രീകരിച്ചു. ഇവർ ഭാവിയിൽ ചാരവൃത്തി തുടങ്ങിയ വിധ്വംസക പ്രവർത്തങ്ങൾ നടത്തിയേക്കാം എന്ന കണ്ടെത്തലിനെ തുടർന്ന് നിരവധി പോളിഷ് ന്യൂനപക്ഷ വംശജർ കൂട്ടക്കൊലക്ക് ഇരയായി.
അവലംബം
|
Portal di Ensiklopedia Dunia