ഗ്രേറ്റ് സ്പോട്ടഡ് കിവി
ഗ്രേറ്റ് സ്പോട്ടഡ് കിവി, ഗ്രേറ്റ് ഗ്രേ കിവി The great spotted kiwi, great grey kiwi,[3] അല്ലെങ്കിൽ റോറോവ roroa (Apteryx haastii) ന്യൂസിലാന്റിന്റെ തെക്കൻ ദ്വീപിൽ കാണപ്പെടുന്ന തദ്ദേശിയമായ പക്ഷിയായ ഒരു തരം കിവിയാണ്. ഗ്രേറ്റ് സ്പോട്ടഡ് കിവി റാറ്റൈറ്റിസിന്റെ അംഗമാണ്. പറക്കാത്തയിനം പക്ഷിയായ ഇത്, കിവി പക്ഷിവിഭാഗത്തിലെ ഏറ്റവും വലിയ തരം പക്ഷിയാണ്. The rugged topography and harsh climate of the high altitude, alpine, part of its habitat render it inhospitable to a ഈ ദ്വീപിലേയ്ക്ക് മനുഷ്യൻ കൊണ്ടുവന്ന ഇരപിടിയന്മാരായ നായ, ഫെറെറ്റ്, പൂച്ചകൾ എന്നിവ ഇവയുടെ സ്വാഭാവിക വാസസ്ഥലത്ത് കടന്നുചെന്ന് അവയുടെ വംശനാശത്തിനു കാരണമായി വരുന്നു.[4] പുറത്തിനിന്നുള്ള ഇത്തരം ജീവികളുടെ ഇടപെടൽ കഴിഞ്ഞ 45 വർഷമായി ഇതിന്റെ എണ്ണം 43% കുറച്ചിരിക്കുന്നു. ഇന്ന് ഇവയെ വംശനാശത്തിനു സാദ്ധ്യതയുള്ള ജീവികളുടെ ഗണത്തിലാണു പെടുത്തിയിരിക്കുന്നത്. 16,000 ഗ്രേറ്റ് സ്പോട്ടഡ് കിവികളേ ഇന്നു ജീവിച്ചിരിപ്പുള്ളൂ. ന്യൂസിലാന്റിലെ വടക്കുപഠിഞ്ഞാറു ഭാഗത്തുള്ള നെൽസണിലെയും വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള സതേൺ ആല്പ്സ് ചേർന്ന ദുർഘടമായ പർവ്വത പ്രദേശത്താണിത് ജീവിക്കുന്നത്. കുറച്ചെണ്ണം ദ്വീപുകളിലെ സ്ഥിതി ചെയ്യുന്ന സംരക്ഷിതപ്രദേശങ്ങളിൽ ജീവിക്കുന്നു. കുവികൾ വളരെ ആക്രമണ സ്വഭാവമുള്ള ജന്തുക്കളാണ്. അതിന്റെ ഓരോ ദമ്പതികളും 49 ഏക്കറോളം വരുന്ന തങ്ങളുടെ അതിരു സംരക്ഷിക്കുന്നതിൽ ദത്തശ്രദ്ധരാണ്. ഗ്രേറ്റ് സ്പോട്ടഡ് കിവികൾ നിശാജീവികൾ (രാത്രിയിൽ മാത്രം പുറത്തിറങ്ങുന്നവ) ആണ്. ഇവ പകൽ ഏതെങ്കിലും കുഴികളിലും മറ്റും കിടന്ന് ഉറങ്ങുന്നു. രാത്രിയിൽ ഇവ ഇരതേടി പുറത്തിറങ്ങുന്നു. അവ അകശേരുകികളായ ജിവികളെയും സസ്യങ്ങളെയും തിന്നുന്നു. ഗ്രേറ്റ് സ്പോട്ടഡ് കിവി ജൂൺ, മാർച്ച് മാസങ്ങൾക്കിടയ്ക്ക് ഇണചേരുന്നു. ഈ പക്ഷിയുടെ വലിപ്പത്തിന്റെ അനുപാതം നോക്കിയാൽ എല്ലാ പക്ഷികളേക്കാൾ വലിയ മുട്ടയാണിവ ഇടുന്നത്. കുഞ്ഞുങ്ങൾ 75 മുതൽ 85 ദിവസംകൊണ്ടാണ് മുട്ട വിരിഞ്ഞു പുറത്തുവരുന്നത്. മുട്ട വിരിഞ്ഞു പുറത്തുവന്നാലുടനെ മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നു. വർഗ്ഗീകരണശാസ്ത്രവും പേരിന്റെ ഉത്ഭവവുംRelationships in the genus Apteryx ശാസ്ത്രത്തിനു ഗ്രേറ്റ് സ്പോട്ടഡ് കിവിയെപ്പറ്റി അറിവുകിട്ടുന്നതിനുമുമ്പ്, മവോറി റൊവ റൊവ എന്ന ഒരു വലിയ തരം കിവിയെപ്പറ്റി അനേകം കഥകൾ പ്രചരിച്ചിരുന്നു. 1874ൽ ഈ പക്ഷിയുടെ രണ്ടു സ്പെസിമനുകൾ കാന്റർബറി മ്യൂസിയത്തിലെത്തിക്കപ്പെട്ടു. അവിടെവച്ച് ഇവ ഒരു പുതിയ കിവി സ്പീഷിസാണെന്നു കണ്ടെത്തുകയുണ്ടായി. ഇവയ്ക്ക് അന്നത്തെ മ്യൂസിയം ക്യൂറെറ്ററായ ഡോ. ഹാസ്തിയുടെ പേരാണു നൽകിയത്.[5] ന്യൂസിലാന്റിലെ വെസ്റ്റ്‌ലാന്റിൽനിന്നും ലഭിച്ച ഒരു സ്പെസിമെനിനെ അടിസ്ഥാനമാക്കി 1872ൽ തോമസ് പോട്ട്സ് ഗ്രേറ്റ് സ്പോട്ടഡ് കിവിയെ Apteryx haastii എന്നു വിളിച്ചു. ഇത് ഒരു മോണോടൈപ്പിക് സ്പീഷീസ് ആണ്.[6] ഇതിലെ ആപ്ടെറിക്സ് Apteryx, എന്ന ജീനസ് നാമം പ്രാചീന ഗ്രീക്ക് ഭാഷയിൽ നിന്നും വന്നതാണ്. ഇതിൽ a എന്നാൽ ഇല്ലാതെ "without" or "no", എന്നും pteryx, എന്നാൽ ചിറക് "wing" എന്നുമാണർത്ഥം. ഹാസ്റ്റി haasti എന്നത് സർ ജൂലിയസ് വോൺ ഹാസ്റ്റ് Sir Julius von Haast ന്റെ ലാറ്റിൻ രൂപമാണ്.[7][8] വിശദീകരണം![]() ഗ്രേറ്റ് സ്പോട്ടഡ് കിവികളാണ് കിവികളിലെ ഏറ്റവും വലിപ്പമുള്ളവർ; ആണിനു 45 സെ.മീ (18 ഇഞ്ച്) ഉയരമുണ്ട്, എന്നാൽ പെണ്ണിനു 50 സെ.മീ (20 ഇഞ്ച്) ആണുയരം. ഇതിന്റെ കൊക്ക് (ചുണ്ട്) 9–12 സെ.മീ (0.30–0.39 അടി) വരെ നീളമുള്ളതാണ്, ആണിന്റെ ശരീരഭാരം 1.2-ഉം 2.6 കി.ഗ്രാം (42-ഉം 92 oz) എന്നൽ പെണ്ണിന്റെ ശരീരഭാരം 1.5-ഉം 3.3 കി.ഗ്രാം (53-ഉം 116 oz) ആകുന്നു. പിയർ പഴത്തിന്റെ ആകൃതിയുള്ളതാണ് ശരീരം. തലയും കഴുത്തും ചെറുതും ഒരു നീണ്ട വണ്ണം കുറഞ്ഞ കൊക്കോടുകൂടിയതുമാണ്.[9] മറ്റുള്ള കിവി സ്പീഷീസിനൊപ്പം ഗ്രേറ്റ് സ്പൊട്ടഡ് കിവിക്കു മാത്രമേ പക്ഷികളിൽ കൊക്കിന്റെ അറ്റത്തു നാസാദ്വാരങ്ങളുള്ളു. മറ്റൊരു പക്ഷിക്കും ഇതുപൊലെ കൊക്കിനറ്റത്തു നാസാദ്വാരങ്ങളില്ല.[10] കണ്ണുകൾ വളരെച്ചെറുതും കാഴ്ചശക്തികുറഞ്ഞതുമാണ്, അത് അതിന്റെ മണമരിയാനുള്ള ഘ്രാണശക്തിയെയാണ് ആശ്രയിക്കുന്നത്. കാലുകൾ കുറുകിയതും ഓരോ കാല്പാദത്തിനും മൂന്നു വിരലുകളുള്ളതുമാണ്. ഇതിനു മൃദുലമായതും രോമങ്ങൾ പോലുള്ളതുമായ തൂവൽപ്പൂടയ്ക്ക് ആഫ്റ്റെർഷാഫ്റ്റ് ഇല്ല. ഈ തൂവൽപ്പൂടയുടെ നിറം കരിയുടെ ചാരനിറം തൊട്ട് ഇളം ബ്രവുൺ വരെയാകാം. കൊക്കിനു ചുറ്റും വലിയ വിബ്രിസ്സെ കാണപ്പെടുന്നു. ഇവയ്ക്ക് വാലില്ല. പകരം ഒരു ചെറിയ പൈഗോസ്റ്റൈൽ ആണുള്ളത്. ഈ പക്ഷിയുടെ തൂവലുകളിലുള്ള കറുത്ത പുള്ളികൾ ആണിതിന്റെ സാധാരണ പേരിനു കാരണമായത്. അവ തങ്ങളുടെ ശക്തികൂടിയ കാലുകളും നഖങ്ങളുമുപയൊഗിച്ച് തങ്ങളെ ഇരയാക്കുന്ന ഒരുതരം കീരിയെയും നീർനായയെയും പ്രതിരോധിക്കുന്നു. കിവികൾ പറക്കാൻ കഴിവില്ലാത്ത പക്ഷികളാണ്. ഇവയ്ക്ക് പറക്കാൻ വേണ്ട അനുകൂലനങ്ങൾ ഇല്ല. പറക്കാൻ ആവശ്യമായ അനുകൂലനങ്ങൾ ആയ പൊള്ളയായ അസ്ഥി, ചിറകിന്റെ പേശികൾ താങ്ങിനിർത്തുവാനുള്ള കീൽ എന്നിവ കിവിക്കില്ല. മാത്രമല്ല വളരെച്ചെറിയ ചിറകുകളേ ഇവയ്ക്കുള്ളു. ഈ സ്പീഷീസിനു മറ്റു പക്ഷികളെ അപേക്ഷിച്ച് ശരീരതാപനില കുറവാണ്. ശരാശരി ആയുർദൈർഘ്യം 30 മുതൽ 40 വരെ വർഷങ്ങളാണ്.[11] വിതരണവും വാസസ്ഥലവും![]() സംരക്ഷണം
സ്വഭാവം![]() ആഹാരരീതിഇരപിടിയന്മാർപ്രത്യുത്പാദനം![]() അവലംബം
ഗ്രന്ഥസൂചി
|
Portal di Ensiklopedia Dunia