ഗ്രേസ് ഫെയർലി ബോൽകെ![]() ഒരു ഓസ്‌ട്രേലിയൻ മെഡിക്കൽ ഡോക്ടറായിരുന്നു ഗ്രേസ് ഫെയർലി ബോൽകെ (ജീവിതകാലം: 4 ജൂലൈ 1870 - 17 ഫെബ്രുവരി 1948) . സിഡ്‌നി സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ആദ്യ വനിതകളിൽ ഒരാളായിരുന്നു അവർ. ആദ്യകാല ജീവിതവും വിദ്യാഭ്യാസവും![]() ഇപ്പോൾ ന്യൂ സൗത്ത് വെയിൽസിലെ സ്റ്റാൻമോറിൽ ഉൾപ്പെടുത്തിയിരിക്കുന്ന സിഡ്‌നിയുടെ പ്രാന്തപ്രദേശമായ സൗത്ത് കിംഗ്‌സ്റ്റണിലാണ് ഗ്രേസ് ഫെയർലി റോബിൻസൺ ബോൽകെ ജനിച്ചത്. ഒരു ഗുമസ്തനായ തോമസ് ചാൾസ് റോബിൻസണും എലിസ ആഗ്നസ് ബട്ട്‌ലറുമായിരുന്നു അവളുടെ മാതാപിതാക്കൾ. പോട്ട്സ് പോയിന്റിലെ സെന്റ് വിൻസെന്റ് കോളേജിൽ വിദ്യാഭ്യാസം നേടിയ അവർ പിന്നീട് സിഡ്നി സർവകലാശാലയിൽ ചേർന്നു. അവർ 1893-ൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി എന്നിവയിൽ ഇരട്ട ബിരുദം നേടി. ശസ്‌ത്രക്രിയയിലും മിഡ്‌വൈഫറിയിലും ചെയ്‌ത പ്രവർത്തനത്തിന് അവർ സർവ്വകലാശാലയിൽ നിന്ന് അംഗീകാരങ്ങൾ നേടി. [1]കൂടാതെ ഇസ കോഗ്‌ലനൊപ്പം സർവ്വകലാശാലയിൽ നിന്നുള്ള ആദ്യത്തെ രണ്ട് വനിതാ മെഡിക്കൽ ബിരുദധാരികളിൽ ഒരാളായിരുന്നു [2] അവലംബം
|
Portal di Ensiklopedia Dunia