ഗ്ലെൻ ഫോൾസ്അമേരിക്കൻ ഐക്യനാടുകളിലെന്യൂയോർക്ക് സംസ്ഥാനത്ത് വാറൻ കൗണ്ടിയിൽ ഗ്ലെൻസ് ഫോൾസ് മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിലെ കേന്ദ്ര നഗരമാണ്.[4] 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 14,700 ആയിരുന്നു.[5] നഗരത്തിന്റെ തെക്കേ അറ്റത്തുള്ള ഹഡ്സൺ നദിയിലെ ഒരു വലിയ വെള്ളച്ചാട്ടത്തെ സൂചിപ്പിക്കുന്ന ഫോൾസ് എന്ന പേര് കേണൽ ജോഹന്നാസ് ഗ്ലെൻ ആണ് നൽകിയത്.[6]
വാറൻ കൗണ്ടിയുടെ തെക്കുകിഴക്കേ മൂലയിലുള്ള ഗ്ലെൻസ് ഫോൾസിനു വടക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളെ വലയംചെയ്ത് ക്വീൻസ്ബറി പട്ടണവും തെക്കുഭാഗത്ത് ഹഡ്സൺ നദിയുംസരടോഗ കൗണ്ടിയുമാണ്. 1944 ൽ ലുക്ക് മാഗസിൻ "ഹോംടൗൺ യുഎസ്എ" എന്നാണ് ഗ്ലെൻസ് ഫോൾസ് നഗരത്തെ വിശേഷിപ്പിച്ചു. നഗരം സ്വയം "എമ്പയർ സിറ്റി" എന്നും സ്വയം വിശേഷിപ്പിക്കുന്നു.[7]
ചരിത്രം
ഫോർട്ട് എഡ്വേർഡിനും ഫോർട്ട് വില്യം ഹെൻറിക്കും ഇടയിൽ പാതിദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഫ്രഞ്ച് ആന്റ് ഇന്ത്യൻ യുദ്ധത്തിലും അമേരിക്കൻ വിപ്ലവ യുദ്ധത്തിലും നിരവധി സംഘട്ടനങ്ങളുടെ സ്ഥലമായിരുന്നു. അമേരിക്കൻ വിപ്ലവയുദ്ധത്തിൽ അന്നത്തെ കുഗ്രാമം രണ്ടുതവണ തീപിടുത്തത്തിൽ നശിക്കുകയും 1783-ൽ യുദ്ധം അവസാനിക്കുന്നതുവരെ ക്വേക്കർമാർ കുടിയേറ്റകേന്ദ്രം ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയും ചെയ്തു. 1864, 1884, 1902 എന്നീ വർഷങ്ങളിലും അഗ്നി ഗ്രാമത്തെ നശിപ്പിച്ചിരുന്നു.[8]
യഥാർത്ഥത്തിൽ ആദ്യം ചെപോണ്ടക് (ഇറോക്വോയിസ്; "ചുറ്റിത്തിരിയുവാൻ ബുദ്ധിമുട്ടുള്ള സ്ഥലം") എന്നുവിളിച്ചിരുന്ന ഈ പ്രദേശം, "ഗ്രേറ്റ് കാരിംഗ് പ്ലേസ്" എന്നും ഇതിനെ വിളിക്കപ്പെട്ടിരുന്നു. എന്നാൽ യൂറോപ്യൻ-അമേരിക്കൻ കുടിയേറ്റക്കാർ ഇതിനെ "ദ കോർണേർസ്" എന്ന് പുനർനാമകരണം ചെയ്തു.[9] 1766-ൽ ഹഡ്സൺ നദിയിലെവെള്ളച്ചാട്ടത്തിനു സമീപമുള്ള ഈ പ്രദേശം, സ്ഥിരമായ വാസസ്ഥലം സ്ഥാപിച്ച ക്വേക്കർമാരുടെ സംഘത്തിന്റെ നേതാവായിരുന്ന അബ്രഹാം വിംഗിന്റെ പേരുചേർത്ത് വിംഗ്സ് ഫോൾസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. വെള്ളച്ചാട്ടത്തിന്റെയും കുഗ്രാമത്തിന്റെയും പേരിനുള്ള വിങ്ങിന്റെ അവകാശവാദം 1788-ൽ ഷെനെക്ടഡിയിലെ കേണൽ ജോഹന്നാസ് ഗ്ലെൻ എന്നയാൾക്ക് കൈമാറ്റം ചെയ്യപ്പെട്ടു.
അവലംബം
↑Official website, cityofglensfalls.com; accessed February 16, 2018.
↑Glens Falls Historical Association (1978). Bridging The Years: Glens Falls, New York 1763–1978. Glens Falls, NY: Glens Falls Historical Association. ISBN0-8081-3885-5.
↑Glens Falls Historical Association (1978). Bridging The Years: Glens Falls, New York 1763–1978. Glens Falls, NY: Glens Falls Historical Association. ISBN0-8081-3885-5.
↑Glens Falls Historical Association (1978). Bridging The Years: Glens Falls, New York 1763–1978. Glens Falls, NY: Glens Falls Historical Association. ISBN0-8081-3885-5.