ചങ്ങനാശ്ശേരി സീറോ-മലബാർ കത്തോലിക്കാ അതിരൂപത
സീറോ മലബാർ കത്തോലിക്കാ സഭയുടെ കീഴിലുള്ള അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു വ്യക്തി സഭയാണ് സീറോ മലബാർ കത്തോലിക്കാ സഭ. കേരളത്തിലെ നാലു അതിരൂപതകളിൽ ഒന്നാണിത്. ചങ്ങനാശ്ശേരി നഗരത്തിൽ ചങ്ങനാശ്ശേരി - വാഴൂർ റോഡിനരുകിലായി അതിരൂപതാ ആസ്ഥാനം നിലകൊള്ളുന്നു. ഭാരതത്തിലെ ഏറ്റവും വലിയ അതിരൂപതയാണ് ചങ്ങനാശ്ശേരി അതിരൂപത. ചങ്ങനാശ്ശേരി അതിരൂപതയിൽ 13 ഫൊറാന പള്ളികൾ ഉണ്ട്. കൂടാതെ 300-ലധികം പള്ളികളും ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ വരുന്നു. കോട്ടയം ജില്ല, ആലപ്പുഴ ജില്ല, പത്തനംതിട്ട ജില്ല, കൊല്ലം ജില്ല, തിരുവനന്തപുരം ജില്ല എന്നീ അഞ്ചു ജില്ലകളും, ചങ്ങനാശ്ശേരി അതിരൂപതയുടെ അധികാര പരിധിയിൽ വരുന്ന പ്രദേശങ്ങളാണ്. മെത്രാപോലീത്തമാർ ജോസഫ് പെരുന്തോട്ടമാണ് ചങ്ങനാശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്. ബിഷപ്പ് തോമസ് തറയിൽ - സഹായ മെത്രാൻ (2017 മുതൽ)[1]
ചരിത്രം![]() ക്രി.വർഷം 1887 മെയ് 20-നാണ് ചങ്ങനാശ്ശേരി അതിരൂപത നിലവിൽ വന്നത്. തൃശ്ശൂർ അതിരൂപതയും ഇതെ ദിവസം തന്നെയാണ് നിലവിൽ വന്നത്. അന്ന് കോട്ടയം എന്നായിരുന്നു രൂപതയുടെ പേരെങ്കിലും അടുത്ത വർഷം (1888) പേർ ചങ്ങനാശ്ശേരി എന്നാക്കി മാറ്റി. അതിനെ ത്തുടർന്ന് രൂപത ആസ്ഥാനം 1891-ൽ ഇന്നു കാണുന്ന അതിരൂപതാസ്ഥാനത്തേക്ക് (ചങ്ങനാശ്ശേരി - വാഴൂർ റോഡിൽ) മാറ്റി സ്ഥാപിച്ചു. ചങ്ങനാശ്ശേരി രൂപതയും തൃശ്ശൂർ രൂപതയും മാത്രമായിരുന്നു അന്ന് കേരളത്തിൽ ഉണ്ടായിരുന്ന രൂപതകൾ. ഈ രൂപതകൾ ഉണ്ടായി 9 വർഷങ്ങൾക്കു ശേഷം ചങ്ങനാശ്ശേരിയിലേയും തൃശ്ശൂരിലേയും കുറച്ചു ഭാഗങ്ങൾ ചേർത്ത് എറണാകുളം രൂപത ഉണ്ടാക്കി (1896 ജൂലൈ 28).[2] പുറം കണ്ണികൾ
അവലംബം
|
Portal di Ensiklopedia Dunia