ചണ്ഡിഗഢ് അന്താരാഷ്ട്രവിമാനത്താവളം
ചണ്ഡിഗഢ് നഗരത്തിലെ ഒരു വിമാനത്താവളമാണ് ചണ്ഡിഗഢ് അന്താരാഷ്ട്രവിമാനത്താവളം (Chandigarh International Airport). (IATA: IXC, ICAO: VICG)[2] ആഭ്യന്തര - അന്താരാഷ്ട്ര വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ഈ വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ 2015 സെപ്തംബർ 11 -ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. വിമാനത്താവളത്തിന്റെ റൺവെ ചാണ്ഡീഗഢിൽ ആവുമ്പോൾ അതിന്റെ ടെർമിനൽ പഞ്ചാബിലെ ഒരു ഗ്രാമമായ ജ്യൂർഹേരിയിൽ ആണ്.[3] പ്രതിദിനം ദില്ലി, മുംബൈ, ബങ്കളൂരു, ശ്രീനഗർ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കായി ഏതാണ്ട് 35 വിമാനസർവ്വീസുകൾ ഇവിടെ നിന്നും ഉണ്ട്. വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടത്തിന്റെ ഓഹരിയിൽ 24.5 ശതമാനം വീതം പഞ്ചാബും ഹരിയാനയും കയ്യാളുമ്പോൾ ശേഷിക്കുന്ന 51 ശതമാനം ഓഹരികൾ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ്.[4] പുതിയ ടെർമിനൽ ചണ്ഡിഗഢ് നഗരമധ്യത്തിലെ സെക്ടർ 17 -ൽ നിന്നും 14 കിലോമീറ്റർ അകലെയാണ്. 2016 ജൂലൈയിലും ഇവിടെ നിന്ന് അന്താരാഷ്ട്രസർവ്വീസുകൾ ഒന്നും തന്നെ നിലവിലില്ല. അവലംബം
പുറത്തേക്കുള്ള കണ്ണികൾChandigarh International Airport എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia