ചണ്ഡീഗഢ് എഞ്ചിനീയറിങ്ങ് കോളേജ്
പഞ്ചാബ് ടെക്‌നിക്കൽ സർവ്വകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്ത് ചണ്ഡീഗഢിലെ മൊഹാലിയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ചണ്ഡീഗഢ് എഞ്ചിനീയറിങ്ങ് കോളേജ് (സി.ജി.സി )[1] ചണ്ഡീഗഢ് ഗ്രൂപ്പ് ഓഫ് കോളേജസിന്റെ മാനേജ്‌മെന്റ് നടത്തുന്ന ഇതിന്റെ കാംപസ് സ്ഥിതിചെയ്യുന്നത് മൊഹാലിയിലെ ലൻഡ്രാനിലാണ്. 2002ലാണ് സി.ജി.സി സഥാപിതമായത്. പഞ്ചാബിലെ പ്രമുഖ എഞ്ചിനീയറിങ്ങ് കോളേജുകളിൽ ഒന്നാണ് സി.ഇ.സി. കോഴ്‌സുകൾ![]() ബിരുദാനന്തര ബിരുദ കോഴ്‌സുകൾ
ബിരുദ കോഴ്‌സുകൾ
ഘടന![]() ലാൻഡ്രൻ കാമ്പസിലെ 9 കോളേജുകളിൽ ഒന്നാണ് ചണ്ഡീഗഢ് എഞ്ചിനീയറിങ്ങ് കോളേജ്. കാംപസിലെ എറ്റവും പ്രധാനപ്പെട്ട കോളേജുകളിൽ ഒന്നാണിത്. വിവിധ വകുപ്പുകളിലായി നാല് ബ്ലോക്കുകളിലായാണ് കോളേജ് പ്രവർത്തിക്കുന്നത്.
അംഗീകാരം2004 ഏപ്രിൽ 26ന് ചണ്ഡീഗഢ് എഞ്ചിനീയറിങ്ങ് കോളേജ് ഗുണമേന്മയ്ക്കുള്ള ഐഎസ്ഒ 9001: 2000 അംഗീകാരം നേടിയിട്ടുണ്ട്.[2] ![]() റാങ്കിങ്2015ലെ ഡാറ്റക്വസ്റ്റ് സർവ്വേ പ്രകാരം ഇന്ത്യയിലെ എഞ്ചിനീയറിങ്ങ് കോളേജുകളിൽ 800ആം റാങ്കാണ് സിഇസിക്ക്. ബി കാറ്റഗറിയിൽ ഉൾപ്പെട്ട സിഇസി ബിസിനസ് ആന്റ് മാനേജ്‌മെന്റ് ക്രോണിക്കിൾ വിഭാഗത്തിൽ ഇന്ത്യയിലെ പ്രമുഖമായ 10 എഞ്ചിനീയറിങ്ങ് കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കോളേജ്. ഉദ്യോഗനിയമനംഇൻഫോസിസ്, വിപ്രോ, ഐഗേറ്റ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ, എച്ച്‌സിഎൽ, ബിർളസോഫ്റ്റ്,എൽ&ടി ഇൻഫോടെക്, ടാറ്റ മോട്ടോർസ്, ഫ്രീസ്‌കേൽ, ഡെൽ, ഒറാക്കിൾ, സൺ മൈക്രോസിസ്റ്റം, എയർടെൽ, ഐബിഎം തുടങ്ങിയ പ്രമുഖ കമ്പനികൾ എല്ലാവർഷവും കാംപസ് സന്ദർശിച്ച് കാംപസ് റിക്രൂട്ട്‌മെന്റ് നടത്താറുണ്ട്. പുറംകണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia