ചണ്ഡീഗഢ് റോക്ക് ഗാർഡൻ![]() ![]() ചണ്ഡീഗഡിൽ ഉള്ള ഒരു ഉദ്യാനമാണ് ചണ്ഡീഗഢ് റോക്ക് ഗാർഡൻ (Rock Garden of Chandigarh) ഇത് ഉണ്ടാക്കിയ നെക് ചന്ദിന്റെ പേരിനെ സ്മരിച്ചുകൊണ്ട് ഇതിനെ നെക് ചന്ദിന്റെ റോക്ക് ഗാർഡൻ എന്നും വിളിക്കാറുണ്ട്. ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം രഹസ്യമായി തന്റെ ഒഴിവു സമയത്ത് 1957 -ൽ ഉണ്ടാക്കിയ ഉദ്യാനമാണിത്. ഇന്ന് ഇതിന് 40 എക്കർ വിസ്താരമുണ്ട്. പൂർണ്ണമായും വ്യവസായങ്ങളിൽ നിന്നും വീടുകളിൽ നിന്നും ഉപേക്ഷിക്കുന്ന അവശിഷ്ടവസ്തുക്കൾ കൊണ്ടാണ് ഇവിടെയുള്ള ശിൽപ്പങ്ങളെല്ലാം ഉണ്ടാക്കിയിരിക്കുന്നത്.[1][2] ഇതിന്റെ സ്രഷ്ടാവായ പദ്മശ്രീ നേക് ചന്ദിന് ലോകം മുഴുവൻ ആരാധകരുണ്ട്.[3][4] നിർമ്മാണം, ചരിത്രംസുഖ്ന തടാകത്തിന് സമീപമുള്ള ഈ ഗാർഡനിൽ പുനരുപയോഗിച്ച കുപ്പികൾ, ചില്ലുകൾ, വളകൾ, തറയോടുകൾ, കോപ്പകൾ, പാത്രങ്ങൾ എന്നിവയെല്ലാം ശിൽപ്പമോ ശിൽപ്പഭാഗങ്ങളോ ആയിമറിയിട്ടുണ്ട്.[5] തന്റെ ഒഴിവുസമയത്ത് നേക് ചന്ദ് പൊളിക്കുന്ന കെട്ടിടഭാഗങ്ങൾ ശേഖരിച്ചുവച്ചത് കൊണ്ട് തന്റെ സങ്കൽപ്പത്തിലുള്ള സുക്രാണി സാമ്രാജ്യം സുഖ്ന തടാകത്തിനു സമീപമുള്ള കാട്ടിലെ ചെരുവിൽ അദ്ദേഹം കെട്ടി ഉണ്ടാക്കുകയായിരുന്നു. 1902 -ൽ കാടിന്റെ പുറംപ്രദേശമായി പ്രഖ്യാപിച്ച ഈ ചെരുവിൽ യാതൊന്നും ഉണ്ടാക്കാൻ ആവില്ലായിരുന്നു. അവിടെ ചന്ദ് ചെയ്തത് നിയമവിരുദ്ധമായ ഒരു പ്രവൃത്തിയായിരുന്നു. പക്ഷേ 18 വർഷത്തോളം അധികാരികൾ കാണാതെ അത് ഒളിപ്പിച്ചുവയ്ക്കാൻ ചാന്ദിനു കഴിഞ്ഞു. 1975 -ൽ അധികൃതർ ഇതു കണ്ടുപിടിക്കുമ്പോഴേക്കും 12 ഏക്കർ വിസ്താരമുള്ള ,കോപ്പകൊണ്ടുമൂടിയ മൃഗങ്ങളുടെയും നർത്തകരുടെയും ജന്തുക്കളുടെയും കോൺക്രീറ്റ് ശിൽപ്പങ്ങൾ കൊണ്ട് അവിടം നിറഞ്ഞിരുന്നു.[6] അതു നശിപ്പിക്കപ്പെടാനുള്ള സാധ്യത നിലനിൽക്കുമ്പോഴേക്കും പൊതുജനശ്രദ്ധ അതിലേക്കു തിരിഞ്ഞിരുന്നു. ഒരു പൊതുസ്ഥലം എന്ന രീതിയിൽ 1976 -ൽ ആ പാർക്ക് ഉദ്ഘാടനം ചെയ്തു. റോക്ക് ഗാർഡന്റെ സബ് ഡിവിഷണൽ എഞ്ചിനീയർ എന്ന സ്ഥാനം നൽകി ചന്ദിന് ശമ്പളവും നൽകാൻ തീരുമാനമായി. മുഴുവൻ സമയവും അതിൽ ശ്രദ്ധചെലുത്താൻ 50 തൊഴിലാളികളെയും ഏർപ്പാടാക്കി. 1983 -ൽ ഇതൊരു ഇന്ത്യൻ സ്റ്റാമ്പിലും പ്രത്യക്ഷപ്പെട്ടു.[7] നഗരത്തിൽ പലയിടത്റ്റും കോൺക്രീറ്റ്, പൊട്ടിയ കോപ്പകൾ എന്നിവശേഖരിക്കാൻ എർപ്പാട് ഉണ്ടാക്കുകയും ഉദ്യാനവികസനം സർക്കാർ സഹായത്തോടെ തുടരുകയും ചെയ്തു.[8][9] ഏറ്റെടുക്കൽ1996 -ൽ ഒരു പ്രസംഗത്തിനായി ചന്ദ് ഇന്ത്യയിൽ നിന്നും പുറത്തുപോയപ്പോൾ നഗരസഭ ഉദ്യാനത്തിനുള്ള സാമ്പത്തികസഹായം പിൻവലിക്കുകയും ഒരുകൂട്ടം ആളുകൾ ഉദ്യാനം ആക്രമിക്കുകയും ചെയ്തു. റോക്ക് ഗാർഡൻ സൊസൈറ്റി എന്ന സംഘടന ഭരണവും ഉദ്യാനപരിപാലനവും ഏറ്റെടുക്കുകയും അതിനെ സംരക്ഷിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുകയും ചെയ്തു.[10][11] ദിനേന 5000 -ത്തിലധികം ആൾക്കാർ ഈ ഉദ്യാനം സന്ദർശിക്കാൻ എത്തുന്നുണ്ട്. തുടങ്ങിയതിനുശേഷം ഒരു കോടിയിലേറെപ്പേർ ഈ ഉദ്യാനം കണ്ടുകഴിഞ്ഞു.[12] 2016 -ൽ2016 ജനുവരി 24 -ന് പ്രധാനമന്ത്രിയുടെ സന്ദർശനസമയത്ത് നിയമാനുസൃതമായ പ്രവേശനപാസ് ഉണ്ടായിരുന്നിട്ടും നേക് ചന്ദിന്റെ പുത്രനെ സുരക്ഷാ ഉദ്യോഗസ്ഥർ പുറത്താക്കിയത് വിവാദമായി.[13] ഗാലറി
അധികവായനയ്ക്ക്
ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾRock Garden, Chandigarh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia