ചന്ദ്രഗിരിക്കോട്ട
വടക്കൻ കേരളത്തിലെ കാസർഗോഡ് ജില്ലയ്ക്ക് തെക്കു കിഴക്കായി ചന്ദ്രഗിരി പുഴയുടെ തീരത്തായി ചന്ദ്രഗിരിക്കോട്ട സ്ഥിതിചെയ്യുന്നു. തകർന്നുകിടക്കുന്ന ഈ കോട്ട പുഴയിലേക്കും അറബിക്കടലിലേക്കും തെങ്ങിൻ തോപ്പുകളിലേക്കുമുള്ള ഒരു മനോഹരമായ ജാലകമാണ്. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ഈ കോട്ട ചരിത്ര-പുരാവസ്തു വിദ്യാർത്ഥികൾക്ക് വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്നും 150 അടിയോളം ഉയരത്തിൽ ഏകദേശം 7 ഏക്കർ സ്ഥലത്ത് ചതുരാകൃതിയിൽ കോട്ട വ്യാപിച്ചു കിടക്കുന്നു. ചരിത്രംഏതാനും നൂറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രഗിരി പുഴ കോലത്തുനാടിന്റെയും തുളുനാടിന്റെയും അതിർത്തിയായിരുന്നു. തുളുനാടിനെ വിജയനഗര സാമ്രാജ്യം കീഴടക്കിയപ്പോൾ കോലത്തുരാജാക്കന്മാർക്ക് ചന്ദ്രഗിരിയുടെ അധീശത്വം നഷ്ടപ്പെട്ടു. 16-ആം നൂറ്റാണ്ടോടെ (ഇന്ന് കർണാടക സംസ്ഥാനത്തിലുള്ള) വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ബേഡന്നൂർ നായ്ക്കന്മാർ എന്നറിയപ്പെടുന്ന ഇക്കേരി നായ്ക്കന്മാർ ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ ശിവപ്പ നായിക്ക് എന്ന രാജാവാണ് രാജ്യസുരക്ഷക്കായി ചന്ദ്രഗിരി കോട്ട കെട്ടിയത്. നൂറ്റാണ്ടുകളിലൂടെ പല കൈമറിഞ്ഞ ചന്ദ്രഗിരി കോട്ട മൈസൂരിലെ ഹൈദരലിയുടെ കൈകളിലും ഒടുവിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കൈകളിലും എത്തിച്ചേർന്നു. ഇന്ന് കേരള പുരവസ്തു വകുപ്പിനു കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. ചന്ദ്രഗിരി ഭൂപ്രദേശം സംസ്ഥാന വിഭജന സമയത്ത് 1956-ൽ കേരള സംസ്ഥാനത്തോട് ചേർക്കപ്പെട്ടു. എത്തിച്ചേരാൻഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കാസർ കോട് - കോട്ടയിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ: മംഗലാപുരം വിമാനത്താവളം - കാസർഗോഡ് പട്ടണത്തിൽ നിന്നും ഏകദേശം 50 കിലോമീറ്റർ അകലെ. കോഴിക്കോട് കരിപ്പൂർ വിമാനത്താവളം - ഏകദേശം 200 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള റെയിൽവേസ്റ്റേഷൻ കളനാട് റെയിൽവേസ്റ്റേഷൻ ആണ്. ഇതുകൂടി കാണുകപുറത്തേക്കുള്ള കണ്ണികൾChandragiri Fort, Kerala എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia