ചമ്പാ ദേവി ശുക്ല
ഭോപ്പാലിൽ നിന്നുള്ള ഒരു ഇന്ത്യൻ ആക്ടിവിസ്റ്റാണ് ചമ്പാ ദേവി ശുക്ല. 2004-ൽ റാഷിദ ബീയ്‌ക്കൊപ്പം ഗോൾഡ്‌മാൻ പരിസ്ഥിതി പുരസ്‌കാരം അവർക്ക് ലഭിച്ചു. 1984-ലെ ഭോപ്പാൽ ദുരന്തത്തിൽ 20,000 പേർ കൊല്ലപ്പെട്ടപ്പോൾ അതിജീവിച്ചവർക്ക് നീതിക്കായി ശുക്ലയും ബീയും പോരാടി. ഉത്തരവാദിത്തപ്പെട്ട കമ്പനിക്കും അതിന്റെ ഉടമകൾക്കുമെതിരെ പ്രചാരണങ്ങളും വിചാരണകളും സംഘടിപ്പിക്കുകയും ചെയ്തു.[1] ഭോപ്പാൽ വാതക ദുരന്തം1984-ൽ ഭോപ്പാലിൽ നടന്ന യൂണിയൻ കാർബൈഡ് വാതക ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർക്ക് നീതി തേടി ചമ്പാ ദേവി ശുക്ലയും റാഷിദാ ബീയും ചേർന്ന് ഒരു അന്താരാഷ്ട്ര പ്രചാരണത്തിന് നേതൃത്വം നൽകി. ഇന്ത്യയിൽ പ്രതിഷേധങ്ങളും റാലികളും ആരംഭിച്ച്, യൂണിയൻ കാർബൈഡ് കമ്പനിക്കും (യുസിസി) അതിന്റെ പങ്കാളിയായ ഡൗ കെമിക്കൽസിനുമെതിരെ ന്യൂയോർക്കിലെയും മറ്റ് അമേരിക്കൻ നഗരങ്ങളിലെയും തെരുവുകളിലേക്ക് ശുക്ല തന്റെ പോരാട്ടം നടത്തി. ഡൗ കെമിക്കൽസ് ഇന്ന് ചമ്പയും മറ്റ് പ്രതിഷേധക്കാരും ഫയൽ ചെയ്ത കേസുകളുടെ ഒരു പരമ്പരയുമായി പോരാടി.[2][3] 2002-ൽ, മുൻ യൂണിയൻ കാർബൈഡ് സിഇഒ വാറൻ ആൻഡേഴ്സൺ ഭോപ്പാലിൽ ക്രിമിനൽ വിചാരണ നേരിടണമെന്ന് ആവശ്യപ്പെട്ട് അവർ ന്യൂഡൽഹിയിൽ 19 ദിവസത്തെ നിരാഹാര സമരം സംഘടിപ്പിച്ചു.[4][5] അവാർഡുകൾഭോപ്പാൽ ദുരന്തത്തെ അന്താരാഷ്‌ട്ര സെന്റർ സ്റ്റേജിലെത്തിച്ചതിന് 2004-ലെ ഗോൾഡ്‌മാൻ പാരിസ്ഥിതിക സമ്മാനം ബീയ്‌ക്കൊപ്പം ശുക്ലയ്‌ക്ക് ലഭിച്ചു.[6] സ്വകാര്യ ജീവിതംശുക്ല സെൻട്രൽ ഗവൺമെന്റ് പ്രസിൽ ജോലി ചെയ്യുന്നു/ അവിടെ അവർ ഒരു ജൂനിയർ ബൈൻഡറാണ്.[7] ഒരു സർക്കാർ ജീവനക്കാരനെ അവർ വിവാഹം കഴിച്ചു. അദ്ദേഹം 1997-ൽ കാൻസർ ബാധിച്ച് മരിച്ചു. മീഥൈൽ ഐസോസയനേറ്റ് വാതക ചോർച്ചയെ തുടർന്ന് ശുക്ലയുടെ രണ്ട് ആൺമക്കളും ആരോഗ്യപ്രശ്നങ്ങൾ മൂലം മരിച്ചു. മറ്റ് മൂന്ന് കുട്ടികൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എന്നാൽ ആരും സാധാരണ ജീവിതം നയിക്കുന്നില്ല.[2] അവലംബം
|
Portal di Ensiklopedia Dunia