ചരിത്രാതീത തേര മ്യൂസിയം![]() ഈജിയൻ കടലിന്റെ തെക്കൻ ഭാഗത്ത് ഗ്രീസിന്റെ ഭൂപ്രദേശത്ത് നിന്ന് ഏകദേശം 200 കിലോമീറ്റർ ( 120 മൈൽ) തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന സാന്റോറിനി (Santorini) ദ്വീപിന്റെ (പ്രാചീന കാലത്ത് തേര (Thera) എന്നും തിര (Thira) എന്നുമാണ് ഇത് അറിയപ്പെട്ടിരുന്നത്.) തലസ്ഥാനമായ ഫിറയിൽ (Fira) സ്ഥിതിചെയ്യുന്ന ഒരു മ്യൂസിയമാണ് ചരിത്രാതീത തേര മ്യൂസിയം - Museum of Prehistoric Thera 1956ൽ ഇവിടെയുണ്ടായ ഒരു ഭൂകമ്പത്തെ തുടർന്ന് തകർന്ന ഒരു പഴയ യിപപന്തി ചർച്ച് (Ypapanti Church) നിന്നിടത്താണ് ഈ മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്. സാന്റോറിനിയിൽ നടത്തിയ വിവിധ ഖനനങ്ങളിൽ ലഭിച്ച നിരവധി അതിശയിപ്പിക്കുന്ന, മനുഷ്യന്റെ കരകൗശലസാമർത്ഥ്യഫലമായി നിർമ്മിതമായ ഉപകരണങ്ങളും വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ദ്വീപിന്റൈ തെക്കുപടിഞ്ഞാറൻ ഭാഗമായ അക്രോത്‌റിയിലും മറ്റും നടത്തിയ ഖനനങ്ങളിൽ ലഭിച്ചവയാണിവ. 1867ൽ ഫ്രഞ്ച് ഭൗമശാസ്ത്രജ്ഞനായ എഫ് ഫൗഖ് നടത്തിയ ആദ്യ ഖനനം നടത്തിയത്. അതിന് ശേഷം ചില തദ്ദേശവാസികൾ ഒരു ഖനിയിൽ നിന്ന് പഴയ അവശിഷ്ടങ്ങൾ കണ്ടെത്തി. പിന്നീട്, 1895-1900 വർഷത്തിൽ, ജർമ്മൻ പുരാവസ്തുശാസ്ത്രജ്ഞൻ ഫ്രഡറിക് ഹില്ലർ വോൻ ഗായിട്രിൻജൻ പുരാവസ്തുഗവേഷണം നടത്തി, തേര ദ്വീപിലെ മെസ വൗനോ മലമ്പ്രദേശത്ത് നടത്തിയ പുരാവസ്തു ഗവേഷണത്തിൽ പുരാതന തേരയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി..[1] ബിസി ഒമ്പതാം നൂറ്റാണ്ടിൽ അവിടെ ഉണ്ടായിരുന്ന വാസസ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം. ഇക്കാലയളവിൽ സ്പാർട്ട എന്ന പേരിൽ ഒരു കോളനി ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നുണ്ട്. അക്രോതിരിക്ക് സമീപമുള്ള പൊട്ടാമോസ് പ്രദേശത്ത് ഏതൻസിലുള്ള ജർമ്മൻ ആർക്കിയോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിന്റെ മേൽനോട്ടത്തിൽ ആർ സഹ്ൻ ഖനനം നടത്തി. പ്രധാനപ്പെട്ട പുരാവസ്തു ഖനനം നടന്നത് ഏതൻസിലെ ആർക്കിയോളജിക്കൽ സോസൈറ്റിയുടെ മേൽനോട്ടത്തിൽ അക്രോതിരിയിലായിരുന്നു. വിവരണം![]() നവീന ശിലായുഗം മുതൽ വെങ്കല യുഗം വരെയുള്ള തേര ദ്വീപിന്റെ ചരിത്രം ഈ മ്യൂസിയത്തിൽ കാണാവുന്നതാണ്. 3300 ബിസി വരേയുള്ള അക്രോതിരിയുടെ ചരിത്രം ഇവിടെ കാണാം. ബിസി 17ആം നൂറ്റാണ്ടിലെ ഈ നഗരത്തിന്റെ ആഡംബരം വരച്ചുകാട്ടുന്ന അതിശയിപ്പിക്കുന്ന ധാരാളം പൂർവ്വകാല കരകൗശല വസ്തുക്കളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മൺപാത്രങ്ങൾ, ശിൽപങ്ങൾ, ആഭരണങ്ങൾ, ചുവർ ചിത്രങ്ങൾ, ആരാധനാ വസ്തുക്കൾ എന്നിവ കാലക്രമത്തിനനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട് ഇവിടെ. കൂടാതെ, ചുവർ ചിത്രങ്ങളിലൂടെ സ്മാരക കല വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. ![]() നവശിലായുഗത്തിൽ ഉപയോഗിച്ചതെന്ന കരുതപ്പെടുന്ന തേര ദ്വീപിൽ നിന്ന് കണ്ടെടുത്ത് മൺപാത്രങ്ങൾ മ്യൂസിയത്തിൽ ഉദാഹരണ സഹിതം വിവരിക്കുന്നുണ്ട്. കൂടാതെ ആദ്യകാല വെങ്കലയുഗത്തിലെ മാർബിളിൽ തീർത്ത ചെറുപ്രതിമകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ആദ്യകാല വെങ്കല യുഗം രണ്ടു മുതൽ ആദ്യകാല വെങ്കല യുഗം മൂന്ന് വരെയുള്ള കാലഘട്ടത്തിലെ സ്ഥിതി മാറ്റ ഘട്ടങ്ങൾ ഇവിടെ ഉദാഹരണ സഹിതം വിവരിക്കുന്നുണ്ട്. ക്രിസ്റ്റിയാന എന്ന ചെറുദ്വീപിൽ നിന്നും അക്രോതിരി എന്നിവിടങ്ങളിൽ നിന്നും കണ്ടെടുത്തതാണ് ഇവയിൽ മിക്കവയും. മധ്യ വെങ്കല യുഗത്തിലെ പാത്രങ്ങളിൽ ശ്രദ്ധേയമായ പക്ഷി കൂജകളാണ് പ്രതിനിധീകരിക്കുന്നത്, ഇവയുടെ ഒരു പരമ്പര തന്നെ ഇവിടെ സൂക്ഷിക്കുന്നുണ്ട്. പല പാത്രങ്ങളിളും മീവൽ പക്ഷികളാണ് ചിത്രീകരിച്ചിരിക്കുന്നത്. ബി.സി 18 ആം നൂറ്റാണ്ട് മുതൽ 20ആം നൂറ്റാണ്ട് വരെയുള്ള കാലയളവിൽ ഉപയോഗിച്ചവയാണിവ എന്നാണ് കണക്കാക്കപ്പെടുന്നത്. ഫ്‌റ്റെല്ലോസ്, മെഗലോച്ചോരി, അക്രോതിരി എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തവയാണ് ഈ പാത്രങ്ങൾ. തേര ദ്വീപിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് കണ്ടെടുത്ത ആദ്യകാല വെങ്കല യുഗത്തിലെ ലോഹ കരകൗശല വസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്. അവലംബം
|
Portal di Ensiklopedia Dunia