ഇവയെ പുഴകൾക്കരികിലെ തിങ്ങിനിറഞ്ഞ മുളംകാടുകളിലൊ കുറ്റിക്കാടുകളിലൊ കാണുന്നു. പ്രത്യേക തരത്തിലുള്ള കൂജനം കൊണ്ട് ഇവയെ പെട്ടെന്ന് തിരിച്ചറിയാം.
വിവരണം
ജെർഡണിന്റെ Illustrations of Indian Ornithology (1847)യിൽ നിന്ന്
കഴുത്ത്, കഴുത്തിന്റെ പുറകുവശം, ഉച്ചി എന്നിവ ചാരനിറം. നെറ്റി പച്ച കലർന്ന മഞ്ഞ. പുറകും ചിറകുകളും ഒലീവ് നിറം. അരപ്പട്ടയ്ക്ക് അറ്റം കറുപ്പായി മഞ്ഞ കലർന്ന പച്ച നിറം. കാൽ പിങ്കു കലർന്ന മഞ്ഞ നിറം. വാൽ ചാരനിറം.
ഒറ്റയ്ക്കും ചെറിയ കൂട്ടങ്ങളായും കാണുന്നു.
പ്രജനനം
ജനുവരി മുതൽ ഏപ്രിൽ വരെയാണ് കാലം.
ഒരാഴ്ചകൊണ്ട് കൂട് ഉണ്ടാക്കും. വള്ളികളും പുല്ലും ഇലകളും ഉപയോഗിച്ചാണ് കൂട് വെയ്ക്കുന്നത്.
ഉയരം കുറഞ്ഞ കുറ്റിച്ചെടികളിൽ പരന്ന കൂട് ഉണ്ടാക്കുന്നു. ഒന്നോ രണ്ടോ മുട്ടകളിടും. 11-13 ദിവസം കൊണ്ട് മുട്ട വിരിയും. 11-13 ദിവസംകൊണ്ട് കുഞ്ഞുങ്ങൾ പറക്കാറാകും.[7] പൂവനും പിടയും കൂടിയാണ് അടയിരിക്കുന്നതും കുട്ടികളെ തീറ്റുന്നതും.[8][9]
ഭക്ഷണം
പഴങ്ങളാണ് പ്രധാന ഭക്ഷണം
അവലംബം
ചാരത്തലയൻ ബുൾബുൾ- പ്രവീൺ.ജെ, പേജ് 36, കൂട് മാസിക, ജൂൺ2014
↑Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
↑Ali S & SD Ripley (1996). Handbook of the birds of India and Pakistan. Vol. 6 (2 ed.). Oxford University Press. pp. 70–71.