ചാർട്ട് ഓഫ് അക്കൗണ്ട്സ്
പറ്റുവരവുകൾ കൊള്ളിക്കാനുള്ള അക്കൗണ്ടുകളുടെ സമ്പൂർണ്ണ പട്ടികയാണ് ചാർട്ട് ഓഫ് അക്കൗണ്ട്സ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ തണ്ടപ്പേർ പുസ്തകത്തിൽ ഉള്ളതോ ഉൾക്കൊള്ളിക്കാവുന്നതോ ആയ കണക്കുവിഭാഗങ്ങളുടെ പൂർണ്ണവിവരം. ഘടനചാർട്ട് ഓഫ് അക്കൗണ്ട്സിന്റെ ഘടനയെപ്പറ്റി സാമാന്യ തത്ത്വങ്ങളൊന്നുമില്ല. എന്നാൽ ആധുനിക കാലത്ത് ചാർട്ട് ഓഫ് അക്കൗണ്ട്സ് ആസൂത്രിത രൂപവത്കരണം ചെയ്തതും അക്കങ്ങളോ അക്ഷരങ്ങളോ രണ്ടും ചേർന്നതോ ആയ സൂചനാസംക്ഷിപ്തങ്ങൾ (അക്കൗണ്ട് കോഡ്) ചേർത്തതുമായ തരം വർഗ്ഗവും തരവും തിരിക്കപ്പെട്ട പട്ടികയായാണ് നിർമ്മിക്കാറ്. യന്ത്രവത്കൃത അക്കൗണ്ടിങ്ങിന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ഇത്തരം ചാർട്ട് ഓഫ് അക്കൗണ്ട്സ് ഘടന. ബെൽജിയം, ഫ്രാൻസ്, ഇറ്റലി, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ചാർട്ട് ഓഫ് അക്കൗണ്ട്സിന്റെ അടിസ്ഥാന ഘടന രാജ്യതലത്തിൽ നിയമം മൂലം നിർമ്മിക്കപ്പെട്ടിരിക്കുന്നു. [1] എന്നാൽ ഇന്ത്യയടക്കം ലോകത്തെ മിക്ക രാജ്യങ്ങളിലും സ്ഥാപനങ്ങൾക്ക് ഇഷ്ടമുള്ള ചാർട്ട് ഓഫ് അക്കൗണ്ട്സ് ഘടന രൂപവത്കരിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്.
ഉദാഹരണം
ERPകളിലെ ഉപയോഗംERP സോഫ്റ്റ്‌വെയറുകളിൽ ചാർട്ട് ഓഫ് അക്കൗൺണ്ട്സിനു വളരെയേറെ പ്രാധാന്യമുണ്ട്. സങ്കീർണ്ണമായതും തമ്മിൽ ഒത്തുമാറി യോജിപ്പിക്കാവുന്ന ഖണ്ഡങ്ങളുള്ളതുമായ ചാർട്ട് ഓഫ് അക്കൗണ്ട്സ് സമ്പ്രദായം ഉപയോഗിക്കുക വഴി അവ ഒരു തണ്ടപ്പേർ പുസ്തകത്തിൽ തന്നെ ഏകോപിതവും ഖണ്ഡിതവുമായ കണക്കുകളും ബജറ്റിങ്ങ് വിവരങ്ങളും കോസ്റ്റ് അക്കൗണ്ടിങ്ങ് വിവരങ്ങളും ഒരേ സമയം ഉൾക്കൊള്ളിക്കുന്നു. ഉദാഹരണം ഓറക്കിൾ ഈ-ബിസിനസ് സ്വീറ്റ് R12 ഇൽ ചിട്ടപ്പെടുത്താവുന്ന രീതിയിലെ ഒരു നാൾവഴി കണക്കിലെ ചാർട്ട് ഓഫ് അക്കൗണ്ട്സ് യോജിത രൂപം.
മേൽക്കൊടുത്തിരിക്കുന്ന ഉദാഹരണപ്രകാരമുള്ള ചെലവ് റിക്കോർഡിങ്ങ് കൊണ്ട് തണ്ടപ്പേർ പുസ്തകത്തിൽ നിന്നു തന്നെ ജനിപ്പിക്കാവുന്ന നിരവധി അക്കൗൺറ്റിങ്ങ്, കോസ്റ്റിങ്ങ്, ബജറ്റ് റിപ്പോർട്ടുകളിൽ ഈ പറ്റുവിവരം ഉൾപ്പെടുത്താൻ കഴിയും, അതിൽ ചിലത്:
നാൾവഴിയിൽ കൊള്ളിക്കൽ മാത്രം വഴിഇത്തരത്തിൽ നിരവധി റിപ്പോർട്ടുകൾ നിർമ്മാണപ്രാപ്തമാക്കാൻ ഖണ്ഡിത ചാർട്ട് ഓഫ് അക്കൗണ്ട് രൂപം വഴിയുള്ള ഈ കണക്കുകൊള്ളിക്കൽ കൊണ്ട് കഴിയുന്നു. അവലംബം
|
Portal di Ensiklopedia Dunia