ചാൾസ് കെൻഡൽ ആഡംസ്
ചാൾസ് കെൻഡൽ ആഡംസ് യു.എസ്. ചരിത്രകാരനായിരുന്നു. യൂറോപ്യൻ സെമിനാർ രീതിയിലുള്ള വിദ്യാഭ്യാസക്രമം യു.എസ്സിൽ ആവിഷ്കരിക്കുന്നതിൽ മുൻകൈയെടുത്ത ആഡംസ് വെർമോണ്ടിലെ ഡെർബിയിൽ 1835 ജനുവരി 24-ന് ജനിച്ചു. ജീവിതരേഖആൻആർബറിലെ മിഷിഗൻ സർവ്വകലാശാലയിൽ നിന്ന് 1861-ൽ ഇദ്ദേഹം ബിരുദം സമ്പാദിച്ചു; തുടർന്ന് അവിടത്തെ ചരിത്രവകുപ്പിൽ അധ്യാപകനായി; 1867-ൽ പ്രൊഫസറും. 1867-68 കാലത്ത് ജർമനിയിലും ഫ്രാൻസിലും പഠനപര്യടനം നടത്തി തിരിച്ചെത്തിയ ആഡംസ് യൂറോപ്യൻ സെമിനാർ സമ്പ്രദായം യു.എസ്സിൽ പ്രചരിപ്പിച്ചു. 1885-ൽ ഇദ്ദേഹം കോർണേൽ സർവകലാശാലയുടെ പ്രസിഡന്റായി. അവിടെ ഒരു നിയമവിദ്യാലയവും പല പഠനവകുപ്പുകളും ഇദ്ദേഹം പുതുതായി ആരംഭിച്ചു. 1892 മുതൽ 1901 വരെ ഇദ്ദേഹം വിസ്കോൺസിൻ സർവകലാശാലയിലെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. പ്രശസ്ത ചരിത്രകൃതികൾ1884-ൽ ഇദ്ദേഹം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചതാണ്
തുടങ്ങിയവയാണ് ആഡംസിന്റെ പ്രശസ്ത ചരിത്രകൃതികൾ. കാലിഫോർണിയയിലെ റെഡ്ലാൻഡ്സിൽ 1902 ജൂലൈ 26-ന് ആഡംസ് അന്തരിച്ചു. അവലംബം
|
Portal di Ensiklopedia Dunia