ചാൾസ് സ്റ്റാർക് ഡ്രാപെർ
അമേരിക്കൻ എയ്റോനോട്ടിക്കൽ എൻജിനീയറായിരുന്നു ചാൾസ് സ്റ്റാർക് ഡ്രാപെർ. മൊൻടാനയിലെ വിൻഡ്സറിൽ 1901 ഒക്ടോബർ 2-ന് ജനിച്ചു. കപ്പൽ, വിമാനം, റോക്കറ്റ് എന്നിവയിലെ നാവിഗേഷൻ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിൽ വിദഗ്ദ്ധനായിരുന്നു ഡ്രാപെർ. 1935-ൽ മാസാച്യുസച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ജോലിയിൽ പ്രവേശിച്ചു. 1951-ൽ അവിടത്തെ എയ്റോനോട്ടിക്കൽ വിഭാഗത്തിന്റെ ചെയർമാൻ പദവിയിലെത്തി. കണ്ടുപിടിത്തങ്ങൾഅമേരിക്കൻ നാവികസേനയിലെ വിമാനവേധക തോക്കുകൾക്കുള്ള ഗൺസൈറ്റ് ആണ് ഡ്രാപെറുടെ ആദ്യത്തെ കണ്ടുപിടിത്തം. രണ്ടാം ലോകയുദ്ധകാലത്ത് ഇവ യു.എസ് നാവിക സേനയിലെ വാഹനങ്ങളിൽ വിജയകരമായി പ്രയോഗിക്കുവാൻ സാധിച്ചു. ജൈറോസ്കോപ് നിയന്ത്രിത ബോംബ് സൈറ്റ്, ദീർഘദൂര റോക്കറ്റിനുള്ള ജഡത്വീയ നിയന്ത്രണ സംവിധാനം, വിമാനങ്ങൾക്കുള്ള SPIRE (spatial inertial reference equipment) ഉപകരണം, പോളാരിസ് ഉൾപ്പെടെയുള്ള നിയന്ത്രിത മിസൈലുകളിലെ ജഡത്വീയ നിയന്ത്രണ സിസ്റ്റം മുതലായവ ഇദ്ദേഹത്തിന്റെ സുപ്രധാന കണ്ടുപിടിത്തങ്ങളാണ്. അപ്പോളോ പദ്ധതിയിലെ ബഹിരാകാശ വാഹനങ്ങളിൽ പ്രയോജനപ്പെടുത്തിയിരുന്ന നിയന്ത്രണ ഉപകരണങ്ങൾ രൂപകല്പന ചെയ്ത് തയ്യാറാക്കിയതും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലുള്ള ഗവേഷകരാണ്. മാസച്യൂസെറ്റ്സിലെ കേംബ്രിജിൽ 1987 ജൂലൈ 25-ന് ഡ്രാപെർ അന്തരിച്ചു. പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia