ചിത്രമെഴുത്ത് കെ.എം. വർഗീസ്ചിത്രമെഴുത്തുകാരൻ, സാഹിത്യ വിമർശകൻ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചരിത്ര ഗവേഷകൻ, ഗദ്യകവി തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായിരുന്നു ചിത്രമെഴുത്ത് കെ.എം.വർഗീസ് (ഏപ്രിൽ 22, 1888 - 21 ജൂലൈ, 1962 ) ജീവിതരേഖ1888 ഏപ്രിൽ 22-ന് മാവേലിക്കരയിൽ തഴക്കര അങ്ങാടിയിൽ കുഞ്ഞു നൈനാ മാത്തന്റെയും ആച്ചിയമ്മയുടെയും മകനായി ജനനം. കെ.എം. വർഗ്ഗീസിന്റെ ആദ്യഗുരു ചിത്രമെഴുത്തിലും സംഗീതത്തിലും വാസനയുണ്ടായിരുന്ന പിതാവായിരുന്നു. വിശ്രുത ചിത്രകാരനും രാജാരവിവർമയുടെ ശിഷ്യനുമായിരുന്ന പി. മുകുന്ദൻ തമ്പിയുടെ ശിഷ്യത്വം സ്വീകരിച്ചാണ് അദ്ദേഹം ചിത്രകലയിൽ പ്രാവീണ്യം നേടിയത്. മലങ്കര മെത്രാപ്പോലീത്തയായിരുന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസ്യോസിന്റെ ചിത്രമാണ് കെ.എം. വർഗീസ് വരച്ച ആദ്യ എണ്ണഛായാചിത്രം. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, കൊച്ചി മഹാരാജാവ്, വട്ടശ്ശേരിൽ തിരുമേനി, ശ്രീനാരായണ ഗുരു, കെ.സി. മാമ്മൻ മാപ്പിള തുടങ്ങിയവരുടേതടക്കം 120-ഓളം ഛായാചിത്രങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ചിത്രരചനയ്ക്കും പെയിന്റിംഗിനും ഇദ്ദേഹം ധാരാളം കീർത്തിപത്രങ്ങളും പാരിതോഷികങ്ങളും നേടിയിട്ടുണ്ട്.[1] 1926-ൽ ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിലേക്ക് വരച്ചുകൊടുത്ത ശ്രീനാരായണ ഗുരുവിന്റെ ഛായാചിത്രം കേരള സന്ദർശന വേളയിൽ ആശ്രമത്തിലെത്തിയ മഹാത്മാഗാന്ധിയെ ഏറെ ആകർഷിച്ചു. ഇത് വരച്ചയാൾ പ്രശംസ അർഹിക്കുന്നുണ്ടെന്നും ആ കലാകാരനെ താൻ ആദരിക്കുന്നുവെന്നുമാണ് ഗാന്ധിജി അന്ന് പ്രതികരിച്ചത്.[2] മലയാള സാഹിത്യത്തിലും കെ.എം.വർഗീസിന്റെ സംഭാവനകൾ അമൂല്യമാണ്. മലയാളത്തിലാദ്യമായി ഗദ്യകവിത രചിച്ചത് ഇദ്ദേഹമാണ്.[2] അഞ്ച് ചരിത്രകഥകളും രണ്ട് നോവലുകളും രണ്ട് ചരിത്രഗ്രന്ഥങ്ങളും ഗദ്യകവിത, കഥാ സമാഹാരങ്ങളുമുൾപ്പെടെ ചെറുതല്ലാത്ത സാഹിതീസമ്പത്ത് കെ.എം. വർഗീസിന്റേതായുണ്ട്. ഇതിനു പുറമേ മഗ്ദലന മറിയം എഴുതാൻ മഹാകവി വളളത്തോളിനു പ്രേരണ നൽകിയതും വർഗീസാണ്. ഇദ്ദേഹം തന്നെയാണ് ആ ഖണ്ഡകാവ്യത്തിന് അവതാരികയും ടിപ്പണിയും എഴുതിയതും. ചിത്രമെഴുത്ത് കെ.എം. വർഗീസിന്റെ പാണ്ഡിത്യവും പ്രാഗല്ഭ്യവും കണക്കിലെടുത്ത് തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തിന് 1939-ൽ മാവേലിക്കര വില്ലേജ് കോടതി ജഡ്ജിയായും രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റായും നിയമിച്ചിരുന്നു.[2] കൃതികൾപ്രാചീനതാരകയിൽ പ്രസിദ്ധീകരിച്ച ബുൾപ്പട്ടിക്കു വെച്ച കാടി ആയിരുന്നു ആദ്യ കഥ. ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ആനന്ദഭൈരവി എന്ന കഥ ഇദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. ആത്മപോഷിണി മാസികയിൽ പ്രസിദ്ധീകരിച്ച സുഖസ്വപ്നം ആണ് ആദ്യ ഗദ്യ കവിത.[3] 1941-ൽ പുറത്തുവന്ന ചെങ്കോലുംമുരളിയും ആണ് മലയാളത്തിലെ ആദ്യഗദ്യകവിതാ സമാഹാരം.[1] വിമർശനംപഞ്ചകല്യാണി എന്ന എന്ന തന്റെ പുസ്തകത്തിലൂടെ ചിത്രമെഴുത്ത് കെ.എം.വറുഗീസ് കൊച്ചി രാജാവിനേയും, സർക്കാരിനേയും അപകീർത്തിപ്പെടുത്തിയതായി ആക്ഷേപമുണ്ട്.[അവലംബം ആവശ്യമാണ്] മന്നത്തു പത്മനാഭൻ ഇതിനെ അതിനിശിതമായി വിമർശിച്ചിരുന്നു. മന്നവും, ആർ. ശങ്കറും തുടങ്ങിവച്ച ഹൈന്ദവ ഏകീകരണകാലത്ത്, ചില ക്രൈസ്തവ നേതാക്കൾ ചിത്രോദയം എന്നൊരു വാരിക ആരംഭിച്ചു. ചിത്രമെഴുത്ത് കെ.എം.വറുഗീസ് അതിൽ ഹൈന്ദവനേതാക്കളെ ആക്ഷേപിക്കുന്ന ലേഖനങ്ങൾ എഴുതിയിരുന്നു.[അവലംബം ആവശ്യമാണ്] കെ.എം.വറുഗീസ്. ചിത്രോദയത്തിൽ പ്രസിദ്ധീകരിച്ച ഊട്ടുപുരപ്പള്ളിക്കൂടം എന്ന ലേഖനം ഹൈന്ദവ നേതാക്കളെയും അവർ ഹിന്ദുക്കൾക്കായി ചെയ്തുവന്ന പ്രവർത്തനങ്ങളെയും അങ്ങേയറ്റത്തെ അശ്ലീലഭാഷയിൽ പരാമർശിച്ചതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. അന്ന് മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി.കെ.നാരായണ പിള്ള ചിത്രോദയം പത്രത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് അടച്ചുപൂട്ടിച്ചു.[അവലംബം ആവശ്യമാണ്] പുറത്തേക്കുള്ള കണ്ണി
അവലംബം
|
Portal di Ensiklopedia Dunia