ചിത്രാംഗൻ മരംകൊത്തി
മലമ്പ്രദേശത്തെ മുളങ്കാടുകളിലും മറ്റും കാണാറുള്ള ചിത്രാംഗൻ മരംകൊത്തിയുടെ[1] [2][3][4] (Heart Spotted Woodpecker) ശരീരത്തിൽ കൂടുതൽ ഭാഗവും കറുത്തതാണ്. അങ്ങാടികുരുവിയേക്കാൾ അല്പം കൂടി വലിപ്പമുള്ള ഇവയ്ക്ക് വണ്ണം കുറഞ്ഞ ശിഖരങ്ങളിൽ ഇര തേടുന്നതാണ് ഇഷ്ടം. ആൺപക്ഷിയുടെ കഴുത്തും താടിയും വെളുത്തതാണ്, മറ്റ് ഭാഗങ്ങൾക്ക് കറുത്ത നിറമാണ്. നെറ്റിയിലും മറ്റും ചെറിയ വെള്ള പൊട്ടുകൾ കാണാം. വാൽ പൊതുവേ നീളം കുറഞ്ഞതാണ്. ആകർഷകമായ ഉച്ചിപ്പൂവാണ് ഇവയുടേത്. പശ്ചിമഘട്ടത്തിലും മദ്ധ്യപ്രദേശ്, ഒറീസ, തുടങ്ങിയ പ്രദേശങ്ങളിലുമാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ചിറകുകളിൽ ചുമലിൽ നിന്ന് മുതുക് വരെ ഒരു ചങ്ങലയുടെ ആകൃതിയിൽ ഇളം വെള്ള പൊട്ടുകളുണ്ട്. ഇതു മുഴുവൻ ഹൃദയത്തിന്റെ ആകൃതിയിലുള്ള കറുത്ത പൊട്ടുകളാണ്. രൂപ വിവരണംകുരുവിക്കും മൈനയ്ക്കും മധ്യേയുള്ള വലിപ്പം. വലിയ തലപ്പൂവും മെലിഞ്ഞ കഴുത്തും വട്ടത്തിൽ വീതിയുള്ള വാലോടും കൂടിയ ഈ കുഞ്ഞു കറുത്ത മരംകൊത്തി കാഴ്ചയിൽ അതീവസുന്ദരനാണ്. ആൺപക്ഷികൾക്ക് ചിറകിന്റെ മുകൾഭാഗത്ത് വ്യക്തമായ കറുത്ത ഹൃദയാകൃതിയിലുള്ള അടയാളങ്ങൾ കാണം. പുറം ഭാഗത്തിന് താഴെ വെള്ളനിറമാണ്. താടി ഭാഗവും കണ്ഠവും കഴുത്തിന് ഇരുവശവും മങ്ങിയ വെള്ള നിറമാണ്. അടിഭാഗം ഇരുണ്ട് ഒലിവ് നിറവും കറുപ്പുമാണ്. നെറ്റിത്തടം തലപ്പൂവും കറുപ്പിൽ വെള്ള പുള്ളികളോട് കൂടിയത്. പെൺപക്ഷി ആൺപക്ഷികളിൽ നിന്ന് വ്യത്യസ്തമായി നെറ്റിത്തടവും കലപ്പൂവും വെള്ള നിറമാണ് . ചിറകുകൾക്ക് കുറച്ച് കൂടി മങ്ങിയ നിറമാണ്. സ്വഭാവംവളഞ്ഞ ദുർബലമായ മരക്കൊമ്പുകളിലും ശിഖരങ്ങളുടെ അഗ്രഭാഗങ്ങളിലും മുളകൂട്ടങ്ങളിലുമൊക്കെയാണ് ഇവയെ സാധാരണ കണ്ടു വരുന്നത്. മരക്കോമ്പുകൾക്ക് ചുറ്റും വേഗത്തിൽ പറന്ന് ഇടയ്ക്കിടെ തടിയിൽ കൊത്തി പ്രാണികളെ ഭക്ഷിക്കും. ചില സമയങ്ങളിൽ തടിക്കള്ളിലേക്ക് ശക്തിയായി കൊത്തി തുരന്നു നോക്കി ഭക്ഷണം കണ്ടെത്താറുണ്ട്. പറക്കൽ ദുർബലവും നിമ്നോന്നതുമാണ്. ശബ്ദംട് വീ... ട് വീ.....ട് വീ..... എന്ന് നീട്ടിയുള്ള തുടർച്ചയായ വിളികൾ. വാസസ്ഥലംസ്ഥിരവാസി. സാധാരണയായി നിത്യഹരിത മേഖലകളിലും ആർദ്ര ഇലപൊഴിയും മേഖലകളിലും കാണാപ്പെടുന്നു. താഴ് വരകളിലും 4500 അടി വരെ ഉയരമുള്ള പ്രദേശങ്ങളിലും കാണുന്നു. മുളങ്കൂട്ടങ്ങളുള്ള അർദ്ധ - നിത്യഹരിതവനങ്ങളും ഇവയുടെ ഇഷ്ടപ്രദേശമാണ്. വിതരണംതപ്തി നദിക്കു താഴെ നീലഗിരി നിരകളും പശ്ചിമ മൈസൂരും ഉൾപ്പെടെയുള്ള പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങളിൽ കണ്ടുവരുന്നു. പടിഞ്ഞാറ് ഭാഗത്ത് മധ്യപ്രദേശിലും ഒറീസയിലും ആസാമിലും കാണപ്പെടുന്നു . ശ്രീലങ്കയിൽ കാണുന്നില്ല. കൂട് നിർമ്മാണംനവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് കൂടൊരുക്കുന്നത്. തറയിൽ നിന്ന് 12 മീറ്ററോളം ഉയരത്തിലുള്ള മരപ്പൊത്തുകളിലാണ് കൂടുണ്ടാക്കുന്നത്. മുട്ടഅടയാളങ്ങളില്ലാതെ 3 എണ്ണം. വലിപ്പം :- 23.5 x 18.6 മി.മീ. ചിത്രശാലഅവലംബം
മറ്റുകണ്ണികൾ
Hemicircus canente എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia