ചിന്തയ മാകന്ദ മൂലകന്ദം![]() മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ചിന്തയ മാകന്ദ മൂലകന്ദം. ഭൈരവിരാഗത്തിൽ രൂപകതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4] ശിവനെ പ്രകീർത്തിച്ച് ദീക്ഷിതർ രചിച്ച പഞ്ചഭൂതസ്ഥലലിംഗകൃതികളിൽ ഒന്നാണിത്. വരികളും അർത്ഥവും
ഐതിഹ്യംകാഞ്ചീപുരത്തെ ഏകാംബ്രേശക്ഷേത്രത്തിലെ ദേവനാണ് ശിവൻ. ഒരിക്കൽ പാർവ്വതി ക്ഷേത്രത്തിലെ പ്രായമുള്ള മാവിന്റെയടിയിൽ തപസ്സ് ചെയ്യുകയായിരുന്നു. പാർവതിയുടെ ഭക്തി പരീക്ഷിക്കാൻ വേണ്ടി ശിവൻ അവളുടെ മേൽ തീ വർഷിച്ചു. പാർവ്വതി ദേവി തന്റെ സഹോദരനായ വിഷ്ണുവിനോട് സഹായം അഭ്യർത്ഥിച്ചു. അവളെ രക്ഷിക്കുന്നതിനായി, വിഷ്ണു ശിവന്റെ തലയിൽ നിന്നും ചന്ദ്രനെയെടുത്ത് ചന്ദ്രകിരണങ്ങൾ പാർവതിക്കുനേരെ കാണിക്കുകയും ചെയ്തു, അത് മരത്തെയും പാർവ്വതിയെയും തണുപ്പിച്ചു. പാർവ്വതിയുടെ തപസ്സ് തകർക്കാൻ ശിവൻ വീണ്ടും ഗംഗാനദിയെ അയച്ചു. പാർവതി ഗംഗയോട് പ്രാർത്ഥിച്ചു, അവർ രണ്ടുപേരും സഹോദരിമാരാണെന്നും അതിനാൽ അവളെ ഉപദ്രവിക്കരുതെന്നും അവളെ ബോധ്യപ്പെടുത്തി. തുടർന്ന്, ഗംഗ തന്റെ തപസ്സിന് ഭംഗം വരുത്തിയില്ല, ശിവനുമായി ഐക്യപ്പെടാൻ പാർവതി മണലിൽ ഒരു ശിവലിംഗം ഉണ്ടാക്കി. ഇവിടെയുള്ള ദൈവം ഏകാംബരേശ്വരൻ അഥവാ "മാവിന്റെ ഭഗവാൻ" എന്നറിയപ്പെടുകയും ചെയ്തു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia