ചിന്ന കൊലയാളിത്തിമിംഗലം
തലയൻ തിമിംഗിലത്തോട് വളരെ സാമ്യമുള്ള ഇനമാണ് ചിന്ന കൊലയാളിത്തിമിംഗിലം[1][2] (ശാസ്ത്രീയനാമം:Feresa attenuata) [3]. ഉഷ്ണമേഖലാ പ്രദേശത്തെ ആഴക്കടലുകളിൽ കഴിയുന്നതും അധികമാരും അറിയാത്തതുമായ സംഘമായാണ് ഇവ സഞ്ചരിക്കുക. 1827ലും1874ലും ലഭിച്ച തലയോട്ടികളുടെ അടിസ്ഥാനത്തിൽ,1874ൽ John Gray ആണു ഇതിനെ വിശദീകരിച്ചത്. രൂപവിവരണംപാർശ്വ ഭാഗങ്ങളിൽ ഇളം ചാരനിറവും തല ഇരുണ്ട കറുപ്പുനിറത്തിലുമാണ് ഉള്ളത്. മൂക്കിന്റെ അറ്റവും ചുണ്ടും വെള്ളനിറത്തിലാണ്. 2 മീ. നീളമെത്തുമ്പോൾ ആൺ തിമിംഗിലങ്ങൾ പ്രത്യുല്പാദനശേഷി കൈവരിക്കുന്നു. താഴ് നിരയിൽ 26ഉം മുകൾ നിരയിൽ 22ഉം പല്ലുകൾ കാണപ്പെടുന്നു . പെരുമാറ്റംസജീവമായി നീന്തുന്ന ഇവ ശബ്ദമുണ്ടാക്കുകയും മുരളുകയും ചെയ്യുന്നുണ്ട്. വലിയ കൂട്ടങ്ങളായി കാണുന്ന ഇവ മറ്റു കൊലയാളിത്തിമിംഗിലങ്ങളെക്കാൾ ആക്രമകാരികളാണ്. ചെറിയ ഡോള്ഫിനുകളാണ് ഭക്ഷണം. വലിപ്പംശരീരത്തിന്റെ മൊത്തം നീളം: 2.1 -2.6 മീറ്റർ, തൂക്കം: 110 -275 കിലോഗ്രാം. ആവാസം,കാണപ്പെടുന്നത്ഇന്ത്യൻ മഹാസമുദ്രത്തിലെ താഴ്ചയുള്ള ഊഷ്മളമായ ഉൾക്കടൽ മേഖലകൾ. ശ്രീലങ്കയുടെയും മാലിദ്വീപിലേയും തീരങ്ങളിൽ നിന്ന് മാറി കാണപ്പെടുന്നു. നിലനിൽപ്പിനുള്ള ഭീക്ഷണിമത്സ്യ ബന്ധന വലകൾ ഇതുകൂടി കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Feresa attenuata. വിക്കിസ്പീഷിസിൽ Feresa attenuata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. |
Portal di Ensiklopedia Dunia