ചിന്നപ്പുൽനീലി
ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ പൂമ്പാറ്റയാണ് ചിന്നപ്പുൽ നീലി (Zizula hylax).[1][2][3][4] കേരളത്തിലും ഇവയെ കാണാം. കാട്ടിലും കാടിനോട് ചേർന്ന ഗ്രാമങ്ങളിലുമാണ് ഇവ ജീവിക്കുന്നത്. പ്രത്യേകതകൾആൺപൂമ്പാറ്റയുടെ ചിറകിന്റെ മുകൾഭാഗം തിളങ്ങുന്ന നീലനിറമാണ്. പെൺശലഭത്തിന് തവിട്ടുനിറവും.ഇവയുടെ ചിറകിന്റെ അറ്റത്തായി നേർത്ത തവിട്ടുകര തെളിഞ്ഞു കാണാം. ചിറകിനടിവശത്ത് കറുത്ത പൊട്ടുകളുമുണ്ട്. ഇത് നേർത്തതും ചെറുതുമാണ്. നിലംപറ്റിയാണ് ഇവയുടെ പറക്കൽ. അല്പദൂരം പറന്നാൽ പിന്നെ വിശ്രമിയ്ക്കാനിരിയ്ക്കും.ഒരു സ്ഥലത്ത് വന്നിരുന്നാൽ ചിറക് താളത്തിൽ ചലിപ്പിച്ച് കൊണ്ട് വന്ന് ഒടുവിൽ ചിറക് അനങ്ങാതെയാകും. അതിനാൽ ഈ ചെറുശലഭത്തെ കാണാൻ ബഹുരസമാണ്. മുട്ടയിടൽപൂമൊട്ടുകളിലാണ് ചിന്നപ്പുലനീലി മുട്ടയിടുന്നത്. കൊങ്ങിണിപ്പൂവ്, വയൽച്ചുള്ളി എന്നീ ചെടികളാണ് മുട്ടയിടാൻ തിരെഞ്ഞെടുക്കുന്നത്. മുട്ടയ്ക്ക് ഇളം പച്ചയും നീലയും കലർന്ന നിറമാണ്. ലാർവ്വകൾക്ക് പച്ചയോ തവിട്ടോ നിറമാണ്. ഇവ പൂമൊട്ടുകൾ തിന്നാണ് ജീവിയ്ക്കുന്നത്. അവലംബം
പുറം കണ്ണികൾZizula hylax എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. വിക്കിസ്പീഷിസിൽ Zizula hylax എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
|
Portal di Ensiklopedia Dunia