ചീന കുളക്കൊക്ക്
സാധാരണ കേരളത്തിൽ കാണുന്ന കുളക്കൊക്കിനോട് സാദൃശ്യമുള്ള ഒരു ദേശാടനപ്പക്ഷിയാണ് ചീന കുളക്കൊക്ക്[2] (ശാസ്ത്രനാമം: Ardeola bacchus). കിഴക്കനേഷ്യൻ രാജ്യങ്ങളിൽ സർവ്വസാധാരണമായി കാണപ്പെടുന്ന നീർപ്പക്ഷിയാണെങ്കിലും ഇന്ത്യയിൽ ഇവയെ വളരെ അപൂർവ്വമായി മാത്രമേ കാണാറുള്ളു. പ്രജനനകാലത്ത് തൂവലുകൾക്ക് സംഭവിക്കുന്ന ചുവപ്പുനിറ വ്യത്യാസമാണ് ഇവയെ വേർതിരിച്ചറിയാൻ സഹായകമാകുന്നത്. സ്ഥിരവാസികളായ കുളക്കൊക്കുകളുടെ പ്രജനനകാലവേഷത്തേക്കാൾ തികച്ചും വ്യത്യസ്ഥമാണ് ഇവയുടെ പ്രജനകാലവേഷം. കേരളത്തിൽ ഇവയെ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 2020 ജൂൺ മാസത്തിൽ എറണാകുളം ജില്ലയിലെ തട്ടേക്കാടിനു സമീപ പ്രദേശത്തുനിന്നാണ്. വിവരണംഏകദേശം 47 സെന്റിമീറ്ററോളം (19 ഇഞ്ച്) വലിപ്പം[3] വരുന്ന ചൈനീസ് കുളകൊക്കിന് സാധാരണ കുളക്കൊക്കിനെപ്പോലെ തന്നെ വെളുത്ത ചിറകും അറ്റത്ത് കറുത്തനിറത്തിലുള്ള മഞ്ഞക്കൊക്കും മഞ്ഞക്കണ്ണും കാലുകളുമാണുള്ളത്. എന്നാൽ പ്രജനകാലമാകുമ്പോൾ ഇവയുടെ മൊത്തത്തിലുള്ള വേഷത്തിൽ ചുവപ്പും നീലയും വെളുപ്പും നിറങ്ങൾ കൂടുന്നു. ചാര-തവിട്ടുനിറത്തിലുള്ള കഴുത്താണ് ഇവയുടെ ഒരു പ്രധാന ആകർഷണം. ചൈനയിലേയും സമീപ കിഴക്കനേഷ്യൻ രാജ്യങ്ങളിലെ ശുദ്ധജല- ലവണാംശമുള്ള തണ്ണീർത്തടങ്ങളും കുളങ്ങളുമാണ് പ്രധാന ആവാസകേന്ദ്രങ്ങൾ. പ്രാണികൾ, മത്സ്യങ്ങൾ, കവച ജന്തു വർഗ്ഗങ്ങൾ എന്നിവ അടങ്ങിയതാണ് ഈ പക്ഷികളുടെ ഭക്ഷണശീലം. പലപ്പോഴും മറ്റു വർഗ്ഗങ്ങളിലെ കുളക്കൊക്കുകളുമായി ഇടകലർന്ന് കൂടുണ്ടാക്കുന്ന ചീന കുളക്കൊക്കുകൾ, നീല-പച്ച നിറങ്ങളിടകലർന്ന 3 മുതൽ 5 വരെ മുട്ടകൾ ഇടുന്നു. ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia