ചുങ്കത്ത് ജോസഫ് വർക്കിചുങ്കത്ത് ജോസഫ് വർക്കി കെ.എസ്.ജി (ജനനം: 1891, മരണം: വിവരം ലഭ്യമല്ല) അദ്ധ്യാപകനും പത്രപ്രവർത്തകനും മദ്രാസ് പ്രസിഡൻസിയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നയാളുമാണ്.[1][2][3] ജീവിതരേഖ1891-ൽ ഇന്ന് കേരളത്തിൽ സ്ഥിതി ചെയ്യുന്ന കോട്ടപ്പടിയിലെ ഒരു സിറിയൻ കത്തോലിക്കാ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. മംഗലാപുരത്തെ സെന്റ് അലോഷ്യസ് കോളേജിലും തൃശൂരിലെ സെന്റ് തോമസ് കോളേജിലും ഇദ്ദേഹം ചരിത്രവിഭാഗം പ്രഫസറായിരുന്നു. ഓൾ ഇൻഡ്യ കത്തോലിക് ലീഗിന്റെ സെക്രട്ടറിയായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ 1937-42 കാലത്ത് ഇദ്ദേഹം വെസ്റ്റ് കോസ്റ്റ് ഇൻഡ്യൻ ക്രിസ്ത്യൻ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ദി കാത്തലിക് എഡ്യൂക്കേഷൻ റിവ്യൂ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്ററായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1937-ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച് കോൺഗ്രസിലെ സി. രാജഗോപാലാചാരി അധികാരത്തിലെത്തിയപ്പോൾ വർക്കി വിദ്യാഭ്യാസമന്ത്രി പി. സുബ്ബരായനു കീഴിൽ വിദ്യാഭ്യാസ സെക്രട്ടറിയായി. 1939 ജനുവരി 7-ന് ഇദ്ദേഹം സുബ്ബരായനുശേഷം വിദ്യാഭ്യാസമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1939 ഒക്റ്റോബറിൽ കോൺഗ്രസ് മന്ത്രിസഭ രാജിവയ്ക്കുന്നതുവരെ ഇദ്ദേഹം ഈ സ്ഥാനത്തു തുടർന്നു. പിന്നീട് ഇദ്ദേഹം കൊച്ചിയിലെ സേക്രഡ് ഹാർട്ട്സ് കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 62-ആം വയസ്സിലാണ് ഇദ്ദേഹം മരിച്ചത്. ഇദ്ദേഹത്തെ പോപ്പ് പയസ് XI-ആമൻ നൈറ്റ് പദവി നൽകി ആദരിച്ചു.[4] കോന്തുരുത്തിയിൽ സെന്റ് ജോൺ നെപോമുസീൻ പള്ളിയിലാണ് ഇദ്ദേഹത്തെ അടക്കിയത്.[5][6] അവലംബം
കൂടുതൽ വായനയ്ക്ക്
|
Portal di Ensiklopedia Dunia